തുളസീദളം ഓണപ്പതിപ്പ് 2024 പ്രകാശനം ചെയ്തു

തുളസീദളം 2024 സെപ്തംബർ ലക്കം (ഓണപ്പതിപ്പ്), മുഴുവൻ കളർ പേജുകളോടെ, തൃശൂർ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ വെച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ ശ്രീ ടി പി മോഹനകൃഷ്ണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ചടങ്ങിൽ ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, മുൻ ജന. സെക്രട്ടറിയും കേന്ദ്ര ഭരണസമിതിയംഗവുമായ ശ്രീ കെ പി ഹരികൃഷ്ണൻ, ഡോ. എം. പി നാരായണ പിഷാരോടി (തൃശൂർ ശാഖ ജോയിന്റ് സെക്രട്ടറി ) എന്നിവരും സന്നിഹിതരായിരുന്നു.

തുളസീദളം 11-09-2024നു തൃശൂർ RMSൽ നിന്നും എല്ലാ വരിക്കാർക്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. കിട്ടാത്തവർക്കായി ഇ ദളം ഉടൻ വെബ്‌സൈറ്റ് വഴിയും ലഭ്യമാക്കുന്നതാണ്.

തുടർച്ചയായ രണ്ടാം വർഷമാണ് ഓണപ്പതിപ്പ് ഇത്ര വർണ്ണപ്പകിട്ടോടെ പ്രസിദ്ധീകരിക്കുന്നത്. പൂർണ്ണ കളർ പതിപ്പായി ഇറക്കാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ എല്ലാ ശാഖകൾക്കും, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉള്ള നന്ദി പ്രത്യേകം അറിയിക്കട്ടെ.

വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക.

എല്ലാവർക്കും ഓണാശംസകൾ !

 

1+

Leave a Reply

Your email address will not be published. Required fields are marked *