രണ്ടു വയസ്സുകാരൻ അദ്വിക് വിഷ്ണു(DOB-06-06-22) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ IBR Achiever അവാർഡ് കരസ്ഥമാക്കി.
ഒരു വർഷത്തിലെ 12 മാസങ്ങൾ, ആഴ്ചകൾ, 23 ആകൃതികൾ, 31 കാർ ലോഗോകൾ, 15 ഔഷധ സസ്യങ്ങൾ, 65 മൃഗങ്ങൾ, 66 ഫലമൂലാദികൾ, 45 വാഹനങ്ങൾ, 54 പുഷ്പങ്ങൾ, 30 ലോക നേതാക്കൾ, 18 വാദ്യോപകരണങ്ങൾ, 20 പണിയായുധങ്ങൾ, 20 ഇലക്ട്രിക്കൽ ഉപകരണങ്ങൾ, 55 മലയാളം, 48 ഹിന്ദി, 52 ഇംഗ്ലീഷ് വാക്കുകൾ, അറബിക് അക്ഷരമാല, 27 രാജ്യങ്ങളുടെ പതാകകൾ-അവയുടെ തലസ്ഥാനങ്ങൾ എന്നിവ പറഞ്ഞുകൊണ്ടാണ് 2 വയസ്സും 1 മാസവും പ്രായമുള്ള ഈ മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് ആഗസ്ത് ഒന്നാം തിയതി നടന്നു കയറിയത്.
മുംബൈ ശാഖാ അംഗങ്ങളായ വട്ടേനാട്ട് പിഷാരത്ത് ശശിധരന്റെയും കുണ്ടൂർ പിഷാരത്ത് മിനിയുടെയും പുത്രി അശ്വതിയുടെയും വിഷ്ണുവിന്റെയും പുത്രനാണ് അദ്വിക്.
അദ്വികിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Hearty congratulations Advik Vishnu
Congratulations Advik
Congratulations to Advik!!
Congratulations to Advik!
Congratulations 🎉 Adwik Vishnu
Great. Best wishes. Congratulations to all the family members
Congratulations to the little one and family.God bless Advik with a good future