കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 11നു ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി രാമചന്ദ്ര പിഷാരോടി യോഗത്തിന് വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്നുണ്ടായ ചർച്ചയിൽ സെപ്റ്റംബർ 22തീയതി നടത്താനിരിക്കുന്ന ഓണാഘോഷത്തെക്കുറിച്ച് സംസാരിച്ചു.
സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖരൻ കണക്കും അവതരിപ്പിച്ചത് അംഗങ്ങൾ കയ്യടിച്ച് പാസാക്കി
കെ പി സുരേഷ് കുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു
1+