ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 25-08-24നു 3.30PMന് ചൊവ്വര ശ്രീ V. P. മധുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശാഖയിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ V. P. മധു സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ കേന്ദ്ര യോഗങ്ങളിൽ ഉണ്ടായ വിഷയങ്ങൾ വിശദീകരിച്ചു. ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്യുകയും കേന്ദ്രത്തോടുള്ള ശാഖയുടെ നിർദ്ദേശങ്ങൾ യോഗം അംഗീകരിച്ചു കേന്ദ്രത്തെ അറിയിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
രാമായണ പാരായണ സത്സംഘം നടത്തിപ്പിനെ ശാഖാ കമ്മിറ്റി അഭിനന്ദിച്ചു. കഴിഞ്ഞ മാസത്തെ Report സെക്രട്ടറി ശ്രീ K. N. വിജയൻ വായിച്ചത് യോഗം അംഗീകരിച്ചു. അംഗങ്ങളിൽ നിന്ന് വന്ന രണ്ടു ധന സഹായ അപേക്ഷകളെ കുറിച്ച് കൂടുതൽ അന്വേഷിക്കുവാൻ സെക്രെട്ടറിയെ ചുമതലപ്പെടുത്തി. അടുത്ത മാസത്തെ യോഗം ഓണാഘോഷമായി September 29 ന് മാണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതി, ശ്രീരാഗിൽ നടത്തുവാൻ തീരുമാനിച്ചു. ശ്രീ കൃഷ്ണകുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.