ഇരിങ്ങാലക്കുട ശാഖ 2024 ആഗസ്റ്റ് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2024 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20/8/24,  ചൊവ്വാഴ്ച, 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് പി. മോഹനൻ്റെ വസതി, കൃഷ്ണ പ്രസാദത്തിൽവെച്ച് ശാഖാ വൈസ് പ്രസിഡണ്ട് V . P . രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ പി മോഹനൻ യോഗത്തിനു എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും , വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷൻ VP രാധാകൃഷണൻ 2024 സെപ്തംബർ 22 ന് നടത്തുന്ന ശാഖയുടെ വാർഷികത്തിൻ്റെ കാര്യങ്ങളെപ്പറ്റി അംഗങ്ങളോടാരാഞ്ഞു. സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുളും യോഗം പാസ്സാക്കി.

ശാഖയുട വാർഷികം സെപ്തംബർ 22 ഞായറാഴ്ച വിവിധ കലാ പരിപാടികളോടെ ഭംഗിയായി നടത്തുന്നതിൻ്റെ വിശദ വിവരങ്ങൾ സെക്രട്ടറി യോഗത്തെ അറിയിച്ചു. യോഗം നടക്കുന്ന സ്ഥലത്തെ വാർഡ് മെംബറെയും , കൂടൽ മാണിക്യം ദേവസ്വം ചെയർമാനെയും പ്രത്യേക ക്ഷണിതാക്കളായി വിളിക്കുവാനും തീരുമാനിച്ചു. കേന്ദ്ര പ്രസിഡണ്ട്, ജന. സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.15/8/24 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന കേന്ദ്ര സംയുക്ത പ്രവർത്തക സമിതി യോഗ വിവരങ്ങൾ സെക്രട്ടറി വിശദമാക്കി. 29/9/24നു കേന്ദ്ര വാർഷികം, അവാർഡ് ദാനം എന്നിവ നടത്തുവാനും രാവിലെ തുളസിദളം അവാർഡ്, തുടർന്ന് PEWS അവാർഡുകൾ വിതരണം, ഉച്ചതിരിഞ്ഞ് കേന്ദ്ര വാർഷികം എന്നി ക്രമത്തിൽ നടത്തുവാനാണ് തീരുമാനം എന്നുമറിയിച്ചു. ശാഖയിൽ നിന്നും കഴിയുന്നത്ര അംഗങ്ങൾ കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തിൽ അഭ്യർത്ഥിച്ചു. ശാഖ ഈ വർഷം (2024)മുതൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന ശാഖയിലെ പഠിക്കുന്ന കുട്ടികൾക്ക് ഉള്ള സ്ക്കോളർഷിപ്പുകൾ ശാഖാ വാർഷികദിനത്തിൽ കൊടുക്കുവാൻ തീരുമാനമായി. ഈ സ്ക്കോളർഷിപ്പുകൾക്ക് വേണ്ട മുഴുവൻ തുകയും സംഭാവനയായി നൽകിയത് ഇപ്പോൾ ജോലി ചെയ്യുവാൻ തുടങ്ങിയ പുതു തലമുറയിൽ പ്പെട്ട കുട്ടികൾ ആണ് എന്ന സന്തോഷ വാർത്തയും സെക്രട്ടറി യോഗത്തെ അറിയിച്ചു.

PEWS ൻ്റെ PET 2000പെൻഷൻ ഫണ്ടിലേക്ക് എല്ലാ വർഷവും കൊടുത്തു വരുന്ന 25000 രൂപ (വിവിധ അംഗങ്ങളിൽ നിന്നും സമാഹരിച്ച്) ഈ മാസം തന്നെ കൊടുക്കുവാനും തീരുമാനിച്ചു. സെക്രട്ടറി തയ്യാറാക്കിയ വാർഷികത്തിൻ്റെ ചിലവുകളുടെ Budget യോഗം അംഗീകരിച്ചു. വാർഷികം സമയനിഷ്ടയോടെ വളരെ ഭംഗിയായി നടത്തുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞതായി സെക്രട്ടറിയും, ട്രഷററും യോഗത്തെ അറിയിച്ചു.

യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തന്ന പി.മോഹനൻ , മിനി മോഹനൻ കുടുംബത്തിനും , യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമതി പുഷ്പാ മോഹൻ നന്ദി പ്രകാശിപ്പി ച്ചതോടെ യോഗം 6 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

0

Leave a Reply

Your email address will not be published. Required fields are marked *