കൊടകര ശാഖ 2024 ജൂലൈ മാസ യോഗം

കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 21.07.2024നു 3PMനു ആനായത്ത് പിഷാരത്ത് ശ്രീ. എ.പി. കൃഷ്ണകുമാറിന്‍റെ പുത്തുക്കാവിലുള്ള ഭവനമായ പുണര്‍തത്തില്‍ വച്ച് നടന്നു.

അദ്വൈത് കൃഷ്ണകുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥന്‍ ശ്രീ കൃഷ്ണകുമാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു.

ജോ. സെക്രട്ടറി കൃഷ്ണകുമാരി കൃഷ്ണന്‍ അവതരിപ്പിച്ച ജൂണ്‍ മാസ റിപ്പോർട്ടും, ട്രഷറര്‍ എം.പി. വിജയന്‍ അവതരിപ്പിച്ച കണക്കും യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ശാഖയില്‍ നിന്നും പിഷാരോടി സമാജം ടൂറിസം ആന്‍റ് പില്‍ഗ്രിമേജ് ട്രസ്റ്റ് ഗുരുവായൂരിലുള്ള അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുന്നതിന് ലഭിച്ചത് അദ്ധ്യക്ഷ വിശദീകരിച്ചു. പരിശോധനക്കും തുടര്‍ നടപടിക്കും തീരുമാനിച്ചു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. കേന്ദ്രത്തിലെ വിവിധ വിഹിതം ഭാഗികമായി അടക്കുന്നതിന് നിര്‍ദ്ദേശിച്ചും എല്ലാവരുടയേും പൂര്‍ണ്ണ സഹകരണം ആവശ്യപ്പെട്ടും അദ്ധ്യക്ഷ സംസാരിച്ചു.

അദ്വൈത് കൃഷ്കുമാറിന്‍റെ കവിത സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ശാഖയുടെ സെപ്തംബര്‍ മാസത്തെ യോഗവും ഓണാഘോഷവും, സ്ഥിരം യോഗ തീയതിയായ മൂന്നാമത്തെ ഞായറാഴ്ച തിരുവോണം വരുന്ന സാഹചര്യത്തില്‍ നാലാമത്തെ ഞായറാഴ്ച 22 ന് ചേരുന്നതിനും സ്ഥല-സമയ മറ്റ് പരിപാടികള്‍ അടുത്ത യോഗത്തില്‍ അന്തിമ രൂപം നൽകുന്നതിനും തീരുമാനിച്ചു.

മഴ ശമിക്കുന്ന മുറക്ക് വിനോദയാത്ര / തീര്‍ത്ഥയാത്രയും ഗൃഹസന്ദര്‍ശനങ്ങളും നടത്തുന്നതിന് തീരുമാനിച്ചു.

ഗൃഹനാഥയുടെ പിതാവ് ശ്രീ. വരദരാജ പിഷാരോടി അമ്പലങ്ങളുടെ പുനരുദ്ധാരണ ആവശ്യങ്ങളെ പറ്റി സംസാരിച്ചു. ചേലക്കര വെങ്ങാനെല്ലൂർ ഷാരത്തെ മാലതി മകൾ സൗമ്യ മരുമകൻ ദീപു എന്നിവരുടെ യോഗ ഗൃഹത്തിലെ സാന്നിധ്യം ഏറെ സന്തോഷം നൽകി.

ടി.പി. രാമചന്ദ്രന്‍ യോഗനടത്തിപ്പ് ഗൃഹത്തിലെ അംഗങ്ങള്‍ക്കും, യോഗത്തില്‍ ഹാജരായ ഏവര്‍ക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ സെഷന് ശേഷം യോഗം വൈകുന്നേരം 4.45 ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *