കോട്ടയം ശാഖയുടെ മാർച്ച് മാസ യോഗം 3നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ നടന്നു. സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു .
അദ്ധ്യക്ഷ പ്രസംഗത്തിൽ ഫെബ്രുവരി 23 നു നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിന്റെ വിശദ വിവരങ്ങൾ അദ്ധ്യക്ഷൻ അവതരിപ്പിച്ചു. തുളസീദളത്തിന്റെ വരിസംഖ്യ 50 രൂപ കൂടിയ വിവരം അറിയിച്ചു. എന്നാൽ, ശാഖ അംഗങ്ങൾ നൽകി വരുന്ന വരിസംഖ്യ (തുളസീദള വരിസംഖ്യ, കേന്ദ്ര അംഗത്വം, ശാഖ അംഗത്വം, PE&WS അംഗത്വം, ശാഖയുടെ മരണാന്ദര ഫണ്ട്, ശാഖയിലെ ഇതര ചിലവുകൾ ഉൾപ്പെടെ) തൽകാലം കൂട്ടേണ്ടതില്ലെന്നും ഇപ്പോൾ അംഗങ്ങൾ നൽകി വരുന്ന വരിസംഖ്യയിൽ നിന്നു തന്നെ തുളസീദളത്തിന്റെ കൂട്ടിയ വരിസംഖ്യ നൽകാമെന്നും തീരുമാനമായി.
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് പാസ്സാക്കി.
ശാഖയുടെ 2023-24 വർഷത്തെ വരിസംഖ്യയും പഴയ കുടിശ്ശിക ഉള്ളവരിൽ നിന്നു ആ തുകയും അംഗങ്ങളിൽ നിന്നും മാർച്ച് 31 നു മുമ്പായി പിരിച്ചെടുക്കുവാൻ തീരുമാനിച്ചു. വരിസംഖ്യ നൽകുവാൻ ബാക്കിയുള്ള ശാഖ അംഗങ്ങളുടെ വാട്സാപ് നമ്പറുകളിൽ മെസേജയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വരിസംഖ്യ കുടിശ്ശിക ഉണ്ടെങ്കിലും കേന്ദ്രത്തിലേക്ക് അയക്കേണ്ട 2023-24 വരെയുള്ള മുഴുവൻ വരിസംഖ്യയും അടച്ചു തീർത്ത വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള ഏകദിന പിക്നിക്കിനു AC ടെമ്പോ Traveller ബുക് ചെയ്തു അഡ്വാൻസ് തുക നൽകിയ വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. 24 അംഗങ്ങളാണ് പങ്കെടുക്കുവാൻ പേരു നൽകിയിട്ടുള്ളത്. സീറ്റുകൾ പരിമിതം ആയതു കൊണ്ട് ഇനിയും ആരെങ്കിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാര്ച്ച് 20 നു മുമ്പായി അറിയിക്കണമെന്നുമാവശ്യപ്പെട്ടു.
ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിനു ശേഷം പ്രവീണ്കുമാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
അടുത്ത ശാഖ യോഗം ഏപ്രിൽ 7 നു നടത്തുന്ന തിരുവനന്തപുരം യാത്രയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.