ഗായിക പ്രീത രാമചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്

ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് പ്രീത രാമചന്ദ്രന്റെ ആദ്യ കാൽവെയ്പ് “മമ്മി സെഞ്ച്വറി” നിർമ്മിക്കുന്ന “കാഡ്ബറീസ് ” എന്ന സിനിമയിലൂടെ. സിനിമയിൽ പ്രീത പാടിയ പാട്ടിന്റെ ഓഡിയോ launching മാർച്ച് 3 2024 നു എറണാകുളം ഗോകുലം പാർക്കിൽ വെച്ച് നടന്നു.

ഈ ഗാനവും മറ്റു സംഗീത പരിപാടികളും പരിഗണിച്ചു സംഗീത രംഗത്തെ മികവിനു “ദേശീയ കലാ സംസ്കൃതി ” നൽകുന്ന പുരസ്കാരത്തിനും പ്രീത അർഹയായി. എറണാകുളത്തു വെച്ച് നടന്ന പ്രസ്തുത ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. വിനയൻ പുരസ്‌കാരം പ്രീതക്കു നൽകി.

മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ റോളിൽ പ്രീതയുടെ ഭർത്താവ് ശ്രീ ടി പി രാമചന്ദ്രനും അഭിനയിച്ചിട്ടുണ്ട്.

ശ്രീമതി പ്രീത രാമചന്ദ്രന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങളും ആശംസകളും

Preetha Ramachandran

28+

7 thoughts on “ഗായിക പ്രീത രാമചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്

  1. Best wishes and congratulations to both Preetha and Ramachandran. Pray God may bless both to reach further heights in respective fields.

    1+

Leave a Reply

Your email address will not be published. Required fields are marked *