യു.എ.ഇ. ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ശ്രീ വിജയന്റെയും ശ്രീമതി മഞ്ജുഷ വിജയന്റെയും വസതിയിൽ വച്ച് 18-02-2024, 4 pmന് ചേർന്നു. കുമാരി ഹൃദ്യ അനീഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു.
ക്ഷേമനിധി നടത്തി.
മാർച്ച് മാസത്തിൽ പിക്നിക് സംഘടിപ്പിക്കുന്നതിനെ കുറിച്ച് കൂടിയാലോചിച്ചു.
തുടർന്ന് കുമാരി ഗൗരി ഉണ്ണികൃഷ്ണൻ, ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമചന്ദ്രൻ, ശ്രീമതി വൃന്ദ നാരായണൻ, കുമാരി ഹൃദ്യ അനീഷ്, മാസ്റ്റർ അവിനയ് വിജിൽ, ശ്രീമതി മീര അനീഷ്, ശ്രീമതി മഞ്ജുഷ വിജയൻ, ശ്രീമതി സരയു ഉണ്ണികൃഷ്ണൻ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു.
ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, യോഗം അവസാനിച്ചു.