പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസയോഗം 18/02/24 ന് അഡ്വക്കേറ്റ് S M ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു .അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ശ്രീമതിമാർ ദേവി രാമൻകുട്ടിയും കുമാരി ബാലകൃഷ്ണനും കൂടി പുരാണ പാരായണം നടത്തി. പാരായണത്തിൽ ശ്രീ ദുർഗ്ഗ സപ്ത ശ്ലോകി ഭക്തിപുരസരം വളരെ ഭംഗിയായി ചൊല്ലി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. ചൂട് കൂടി വരുന്ന പ്രതികൂല കാലാവസ്ഥയിലും യോഗത്തിന് എത്തിച്ചേരാൻ കാണിച്ച സുമനസ്സുകൾക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മ ശാന്തിക്കായി ഏവരും പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ 28/2 ന് നടക്കുന്ന കേന്ദ്ര ഭരണസമിതി യോഗത്തിൽ ശാഖയിൽ നിന്നും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ച പ്രകാരം പ്രസിഡൻറ് ,സെക്രട്ടറി, മറ്റ് ഭാരവാഹികളും പങ്കെടുക്കുവാൻ തീരുമാനിച്ചു .
സെക്രട്ടറി കഴിഞ്ഞ മാസകാലയളവിലെ പ്രവർത്തനങ്ങൾ വിവരിച്ചു. കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചിരുന്ന പ്രകാരം സമാജം യോഗങ്ങൾക്കായി സ്പീക്കറും മൈക്രോഫോണും വാങ്ങിയതായി അറിയിക്കുകയും നടപ്പു യോഗത്തിൽ ഉപയോഗിക്കുകയും ചെയ്തു. മാർച്ച് മാസ യോഗശേഷം ഏപ്രിൽ, മെയ് , ജൂൺ മാസ യോഗങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ക്ഷേമ നിധി നടത്തി.
സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ ശ്ലോകം ചൊല്ലി അർത്ഥം വിവരിച്ച് സാരാംശം ഏവർക്കും മനസ്സിലാക്കിക്കൊടുത്തു. ശ്രീ കെ ആർ രാമഭദ്രൻ, അഡ്വക്കേറ്റ് ഉണ്ണികൃഷ്ണൻ, ശ്രീ A രാമചന്ദ്രൻ എന്നിവർ സംഗീതം ആലപിച്ചു. ശ്രീ A. രാമചന്ദ്രന്റെ ഹിന്ദുസ്ഥാനി സംഗീതം പ്രത്യേകം ആസ്വാദ്യകരമായതായി പലരും അഭിപ്രായപ്പെട്ടു. യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അടുത്ത മാസയോഗം പ്രസിഡണ്ട് ശ്രീ എപി ഉണ്ണികൃഷ്ണന്റെ ഭവനമായ ഉഷസിൽ വച്ച് നടത്താമെന്ന് തീരുമാനിച്ച്, ശ്രീ A P സതീഷ് കുമാറിൻറെ നന്ദി പ്രകടനത്തോടെ യോഗം ആറുമണിക്ക് സ മംഗളം അവസാനിച്ചു.