വടക്കാഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28 -01-24നു 3PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി എ. പി. ഗീത ഭദ്രദീപം കൊളുത്തി യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഷീബ, മായ എന്നിവർ പ്രാർത്ഥന ചൊല്ലി. കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ. എ. പി. രാജൻ കൊണ്ടയൂർ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിൻറെആത്മ ശാന്തിക്കായി രണ്ട് മിനിറ്റ് മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര പ്രസിഡണ്ട് ശാഖയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും മുൻകാല ഭാരവാഹികളെ കുറിച്ചും ചോദിച്ച് അറിയുകയും ഇപ്പോഴത്തെ ഭാരവാഹികളെ പരിചയപ്പെടുകയും ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. സമാജത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. അതിൻറെ ആദ്യപടി എന്നോണം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗുരുവായൂരിൽ ‘ജോതിർഗമയ “എന്ന പരിപാടി വളരെയധികം വിജയപ്രദമായിനടത്തുവാൻ സാധിച്ചു എന്നും ഭാവിയിൽ അംഗങ്ങളെ മൂന്നായി തരംതിരിച്ച് യുവ, മദ്ധ്യ, വാർദ്ധക്യ വിഭാഗങ്ങളിൽ ആക്കി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്വത്തെ പറ്റിയും ശാഖാ അംഗങ്ങളെ ബോധ്യപ്പെടുത്തി.
സെക്രട്ടറി ശ്രീ എം. പി.സന്തോഷിൻറെ നന്ദി പ്രകടനത്തോടെ അഞ്ചുമണിക്ക് യോഗം സമാപിച്ചു
വടക്കാഞ്ചേരി ശാഖക്ക് സർവ്വവിധ അഭ്യുദയങ്ങളും ആശംസിക്കുന്നു.