പട്ടാമ്പി ശാഖ ഇരുപത്തേഴാമത് വാർഷികം

ശാഖയുടെ ഇരുപത്തേഴാമത് വാർഷികവും കുടുംബസംഗമവും പ്രതിമാസയോഗവും സംയുക്തമായി 07/01/2024 ഞായറാഴ്ച ശാഖാ മന്ദിരം വാടാനാംകുറുശ്ശി വെച്ച് 9 AMനു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം ഉണ്ടായി. പ്രായഭേദമന്യേ പങ്കാളികളുടെ പ്രാതിനിധ്യം വലുതായിരുന്നു. തുടർന്ന് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ തുടങ്ങി. കുമാരി നിരഞ്ജന പ്രാർത്ഥന ചൊല്ലി. കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണപിഷാരോടി, ജന സെക്രട്ടറി ശ്രീ ഗോപകുമാർ, ശ്രീ ടി പി മുരളീധരൻ, ശ്രീമതി കെ പി ഗിരിജ പിഷാരസ്യാർ പൊന്നാനി, ശ്രീമതി ശ്രീലക്ഷ്മി പ്രസാദ് തുടങ്ങിയവർ ചേർന്ന് വിളക്ക് കൊളുത്തി. സെക്രട്ടറി ഏവർക്കും വിശദമായി സ്വാഗതം ആശംസിച്ചു. വൈകിയുള്ള പുതുവത്സര, ക്രിസ്തുമസ് ആശംസകൾ നേർന്നു.

മെംബർമാരുടെ കുറഞ്ഞ സാന്നിധ്യത്തിലും എത്താമെന്ന് പറഞ്ഞ ഉദ്ഘാടകൻ ശ്രീ ആർ ഹരികൃഷ്ണപിഷാരോടി, ലൈഫ് മെംബർഷിപ്പ് സ്വീകരിക്കുന്ന ജനറൽ സെക്രട്ടറി ശ്രീ ഗോപകുമാർ, ആദരിക്കപ്പെടുന്ന കഴകക്കാരൻ ശ്രീ ടി പി മുരളീധരൻ, യുവസാഹിത്യകാരി ശ്രീമതി ഗിരിജ പിഷാരസ്യാർ പൊന്നാനി, യുവസിനിമാനടി ശ്രീമതി ശ്രീലക്ഷ്മി പ്രസാദ്, അദ്ധ്യക്ഷൻ വരുന്നതു വരെ യോഗം നിയന്ത്രിക്കുന്ന ഓഡിറ്റർ ശ്രീ ടി ജി രവീന്ദ്രൻ, മറ്റു ബഹുമാന്യ മെംബർമാർ, മീഡിയ പ്രവർത്തകർ, ടെക്നോ സൌണ്ട് വാടാനാംകുറുശ്ശി, പാരിതോഷിക സ്പോൺസർ കേരളസാരീസ്ഡോട്ട്കോം, അടുക്കള കൈകാര്യം ചെയ്യുന്ന ശ്രീ ശാസ്താ ഉണ്ണികൃഷ്ണൻ, സഹായി ശ്രീ പുഷ്പരാജൻ, ഉത്തരമേഖല കോർഡിനേറ്റർ ശ്രീ രാമചന്ദ്രൻ മാസ്റ്റർ, ശ്രീ കെ പി ഹരിദാസൻ, ശ്രീമതി എൻ പി ബിന്ദു തുടങ്ങിയവരെ പ്രത്യേകം സ്വാഗതം ചെയ്തു.

യോഗം വളരേ നേരത്തെ തീരുമാനിച്ച് ഗ്രൂപ്പിലിട്ടിട്ടും മെംബർമാർ വരാത്തതിൽ വിഷമം അറിയിച്ചു. അദ്ധ്യക്ഷപ്രസംഗം നീട്ടിവെച്ച് ഏവരും ചേർന്ന് ഭുജംഗപ്രയാതം ചൊല്ലി. സെക്രട്ടറി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിപ്പോർട്ട് വർഷത്തിൽ വിട്ടു പിരിഞ്ഞ സമാജാംഗങ്ങളുടേയും വിശിഷ്ട വ്യക്തികളുടേയും ശാഖാ മെംബർമാരുടേയും വിശിഷ്യ ശ്രീ എ കെ പിഷാരോടി പട്ടാമ്പി, ശ്രീ വിവേകാനന്ദ പിഷാരോടി പൊന്നാനി, ശ്രീമതി എ എം ഗിരിജ പിഷാരസ്യാർ കരിങ്ങനാട് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തൻവർഷത്തിൽ അവാർഡുകൾ, സ്കോളർഷിപ്പുകൾ, പ്രശസ്തിപത്രങ്ങൾ കിട്ടിയവർ , 60 , 70 , 80 പിറന്നാൾ ആഘോഷിക്കുന്നവർ എന്നിവരെ ആദരിച്ചിട്ടുണ്ട്.

ഉദ്ഘാടനപ്രസംഗത്തിൽ 18 വയസ്സ് കഴിഞ്ഞ സമുദായാംഗങ്ങളെയെല്ലാം മെംബർമാരാക്കണമെന്നും സെൻസസ് വളരെ പ്രധാനപ്പെട്ടതാണെന്നും ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും പറഞ്ഞു. ആദരിക്കുന്നവരേയും മഹിളാവിംഗിനേയും ശാഖയേയും അനുമോദിച്ചു.കാരണവന്മാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാണെന്നും പറഞ്ഞു. ശ്രീമതി കെ പി ഇന്ദിരാദേവിയുടെ സമാജത്തിലേയും PE&WS ലേയും ലൈഫ് മെംബർഷിപ്പ് സ്വീകരിച്ച് ജനറൽ സെക്രട്ടറി സമാജത്തിന്‍റെ പ്രവർത്തനത്തെ മൊത്തം പരാമർശിച്ച് പ്രസംഗിച്ചു.

തുടർന്ന് ശ്രീ ടി പി മുരളീധരനെ (കഴകക്കാരൻ) ശ്രീ കെ പി ഹരിദാസനും, ശ്രീമതി ഗിരിജ പിഷാരസ്യാർ പൊന്നാനിയെ ഉത്തരമേഖല കോർഡിനേറ്റർ ശ്രീ രാമചന്ദ്രൻ മാസ്റ്ററും, ശ്രീമതി ശ്രീലക്ഷ്മി പ്രസാദിനെ ശ്രീമതി എൻ പി ബിന്ദുവും, സ്പോൺസർ വകയുള്ള പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. മൂന്ന് പേരും മറുമൊഴിയിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

വാർഷിക റിപ്പോർട്ട് സെക്രട്ടറിയും ഓഡിറ്റ് ചെയ്യാത്ത കണക്ക് ട്രഷററും അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം പാസ്സാക്കി. ഓഡിറ്റ് ചെയ്ത കണക്ക് അടുത്ത യോഗത്തിൽ അവതരിപ്പിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ശാഖാമന്ദിരത്തെപ്പറ്റി ശ്രീ എ പി രാമകൃഷ്ണനും ക്ഷേമനിധിയെപ്പറ്റിയും വായ്പ മടക്കി കൊടുക്കുന്നതിനെപ്പറ്റിയും ശ്രീ വി പി ഉണ്ണികൃഷ്ണനും സംസാരിച്ചു. മഹിളാവിംഗിന്‍റെ റിപ്പോർട്ട് കൺവീനർ ശ്രീമതി എൻ പി വിജയലക്ഷ്മി വായിച്ചു. കലാപരിപാടികൾ നടത്താൻ തയ്യാറാണെന്നും പറഞ്ഞു. സഹായിക്കുന്നവർക്കെല്ലാം നന്ദിയും പറഞ്ഞു. ഒരു ക്ഷേമനിധി പുതിയതായി തുടങ്ങാൻ പരിപാടിയുണ്ടെന്നും പറഞ്ഞു. കേന്ദ്രകാര്യങ്ങൾ ശ്രീ മുരളി മാന്നനൂർ സരസമായി പറയുകയും നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു. യൂത്ത് വിംഗിനെ സജീവമാക്കാൻ ശ്രീ സഞ്ജീവ്, ശ്രീ രാജീവ് എന്നിവരെ ചുമതലപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്കുള്ള താഴെ പറയുന്ന ഭരണസമിതിയെ കേന്ദ്രപ്രസിഡണ്ട് എതിരില്ലാതെ തിരഞ്ഞെടുത്തു.
രക്ഷാധികാരിമാർ :- ഡോ എ പി ഭരതൻ , ശ്രീ ടി പി അച്യുതപിഷാരോടി , ശ്രീ എം പി മുരളീധരൻ

പ്രസിഡണ്ട്: ശ്രീ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കരിങ്ങനാട്

വൈസ് പ്രസിഡണ്ടുമാർ: ശ്രീ വി എം ഉണ്ണികൃഷ്ണൻ , ശ്രീ ടി ജി രവീന്ദ്രൻ

സെക്രട്ടറി: ശ്രീ എം പി സുരേന്ദ്രൻ

ജോയിൻറ് സെക്രട്ടറിമാർ: ശ്രീ കെ പി ഹരിദാസൻ , ശ്രീ വി പി ഉണ്ണികൃഷ്ണൻ

ട്രഷറർ: ശ്രീമതി ജ്യോതി രവീന്ദ്രൻ

ഓഡിറ്റർ: ശ്രീ പി പി ചന്ദ്രശേഖരൻ.

എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ :-
ശ്രീ കെ പി മുരളി , ശ്രീമതി എൻ പി വിജയലക്ഷ്മി , ശ്രീ എ പി രാമകൃഷ്ണൻ , ശ്രീ ടി പി ഗോപാലകൃഷ്ണൻ , ശ്രീ വി പി ഉണ്ണികൃഷ്ണൻ , ശ്രീമതി കെ പി ഇന്ദിര

മഹിളാവിംഗ് കൺവീനർ: ശ്രീമതി എൻ പി വിജയലക്ഷ്മി, ജോ. കൺവീനർ: ശ്രീമതി നിർമ്മല അമ്പാടി, മെംബർമാർ: ശ്രീമതി ഗിരിജ കെ പി പൊന്നാനി , ശ്രീമതി ടി വി സുമിത്ര , ശ്രീമതി രമ്യ വാടാനാംകുറുശ്ശി , ശ്രീമതി കെ പി ഇന്ദിരാദേവി

യൂത്ത് വിംഗ് കൺവീനർ: ശ്രീ ആർ സദാനന്ദൻ, മെംബർമാർ: ശ്രീ സഞ്ജീവ് , ശ്രീ രാജീവ് , ശ്രീ ടി പി മുരളീധരൻ , ശ്രീ പി കൃഷ്ണൻ ,ശ്രീ കെ പി അശ്വിൻ

ശാഖാമന്ദിര കൺവീനർ: ശ്രീ എ പി രാമകൃഷ്ണൻ.

തുടർന്ന് കലാപരിപാടികൾക്ക് തുടക്കമായി. മഹിളാവിംഗിന്‍റെ നേതൃത്വത്തിൽ ശ്രീമതിമാർ വിജയലക്ഷ്മി എൻ പി, ബിന്ദു എൻ പി, ഗിരിജ കെ പി, ആരതി മുരളി, ശ്വേത മനോജ്, ജ്യോതി രവീന്ദ്രൻ എന്നിവർ ചേർന്ന് കൈകൊട്ടിക്കളി അവതരിപ്പിച്ച ശേഷം ഭക്ഷണത്തിന് പിരിഞ്ഞു. ശേഷം 2:30 മുതൽ അന്താക്ഷരി, അക്ഷരശ്ലോകം എന്നിവക്ക് ശേഷം കുമാരി അദ്വിക നൃത്തം, മാസ്റ്റർ അശ്വിൻ ഓണപ്പാട്ട് , ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ ഗാനം , ശ്രീമതി കെ പി ഗിരിജ ഗാനവും നൃത്തവും, കുമാരി നിരഞ്ജന ഡാൻസ്, കുമാരി രേവതി കവിതാലാപനം എന്നിവ മഹിളാവിംഗിന്‍റെ നേതൃത്വത്തിൽ നടത്തി. പങ്കെടുത്തവർക്കെല്ലാം സമ്മാനം ശ്രീ എം പി മുരളീധരൻ, ശ്രീ എ പി രാമകൃഷ്ണൻ എന്നിവർ ചേർന്ന് നല്കി.

ജോ. സെക്രട്ടറി ശ്രീ വി പി ഉണ്ണികൃഷ്ണൻ ഏവർക്കും വിശിഷ്യ കേന്ദ്രഭാരവാഹികൾ , പങ്കെടുത്ത മെംബർമാർ , സ്പോൺസർമാരായ കേരളസാരീസ്ഡോട്ട്കോം , ശ്രീമതി കെ പി ഗിരിജ (മൈക്ക്) , ഭക്ഷണം ഉണ്ടാക്കിയവർ , ഭക്ഷണ ചിലവിന് ഫണ്ട് തന്നവർ , മീഡിയക്കാർ , സൌണ്ട് സിസ്റ്റം തുടങ്ങിയവർക്കെല്ലാം വിശദമായി നന്ദി രേഖപ്പെടുത്തി.

എല്ലാവരും ചേർന്ന് ദേശീയഗാനം ചൊല്ലി യോഗം 3:30 ന് അവസാനിച്ചു. അടുത്ത മാസത്തെ യോഗത്തിന്‍റെ സ്ഥലം , തിയ്യതി എന്നിവ പിന്നീട് പറയുമെന്ന് പറഞ്ഞു. ക്ഷേമനിധി ലേലം ചെയ്തു. എല്ലാവരും പിരിഞ്ഞു.
സെക്രട്ടറി
പട്ടാമ്പി ശാഖ

https://samajamphotogallery.blogspot.com/2024/01/2023_27.html

1+

Leave a Reply

Your email address will not be published. Required fields are marked *