മുംബൈ ശാഖ 437മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 437മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 26-01-2024നു 10AM നു വീഡിയോ കോൺഫറൻസ് വഴി നടത്തി.

ശ്രീമതി ശ്രീദേവി വിജയൻറെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാംഗങ്ങൾ, സമുദായംഗങ്ങൾ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പുതുതായി അംഗത്വത്തിന് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് യോഗം താഴെപ്പറയുന്നവരെ ആജീവനാന്ത അംഗങ്ങളായി ചേർത്തു.

1 ശ്രീകാന്ത് ശശിധരൻ പിഷാരോടി – ദഹിസർ വിരാർ
2 ശരണ്യ ശശിധരൻ പിഷാരോടി – ദഹിസർ വിരാർ
3 അഭിനവ് ദിനേശ് പിഷാരോടി – ദഹിസർ വിരാർ
4 സുധീർ വിജയൻ – ദഹിസർ വിരാർ
5 ദീപ സുധീർ – ദഹിസർ വിരാർ
6 വിഘ്‌നേഷ് പിഷാരോടി – ദഹിസർ വിരാർ
7 വിനോദ് പിഷാരോടി – ദഹിസർ വിരാർ
8 വിസ്മയ പിഷാരോടി – ദഹിസർ വിരാർ
9 ഹരിനാരായണൻ എം പി – ജോഗേശ്വരി ബോറിവിലി
10 ഡോ. വൈശാഖ് വിനോദ് പിഷാരോടി – ജോഗേശ്വരി ബോറിവിലി
11 വിശാഖ വിനോദ് പിഷാരോടി – ജോഗേശ്വരി ബോറിവിലി

സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. രണ്ടും യോഗം ചർച്ചകൾക്ക് ശേഷം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു.

ഡിസംബർ 10 നു നടന്ന വാർഷികാഘോഷങ്ങൾ വളരെ നല്ല രീതിയിൽ നടത്തപ്പെട്ടുവെന്നാണ് പൊതുവെ അംഗങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ എന്ന് കലാവിഭാഗം കൺവീനർ അഭിപ്രായപ്പെട്ടു.
പരിപാടികളുടെ നിലവാരം, സമയനിഷ്ഠ, എന്നിവയിൽ മുംബൈ ശാഖ പുലർത്തുന്ന അവധാനതക്ക് കേന്ദ്ര പ്രസിഡണ്ടിൽ നിന്നും ലഭിച്ച പ്രശംസക്കും അടുത്ത കേന്ദ്ര വാർഷിക പൊതുയോഗത്തിൽ തീർച്ചയായും മുംബൈ ശാഖയുടെ പ്രാതിനിധ്യം ഉണ്ടാവണമെന്നുമുള്ള വാക്കുകൾ ഗൗരവത്തോടെ എടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

അതേ സമയം അംഗങ്ങളുടെ (കാണികളുടെ) കുറവ് ഇത്ര നല്ല രീതിയിൽ നടത്തിയ പരിപാടികൾക്ക് ഒട്ടും ഊർജ്ജദായകമായിരുന്നില്ലെന്ന് കലാവിഭാഗം അംഗം ശ്രീ രവി പിഷാരോടി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഒരു വിചിന്തനം അംഗങ്ങൾ സ്വയം നടത്തി വരും വർഷങ്ങളിൽ പങ്കാളിത്തം വലിയ തോതിൽ നടത്തണമെന്നഭ്യർത്ഥിക്കുവാൻ യോഗം ഏക കണ്ഠമായി അഭിപ്രായപ്പെട്ടു. അതെ പോലെ വാർഷികാഘോഷ വേളകളിൽ പരിപാടികളുടെ ബാഹുല്യവും മികവും നിമിത്തം അംഗങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾക്ക് വേള ലഭിക്കുന്നില്ല എന്ന അഭിപ്രായവും ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിൽ അത്തരത്തിൽ സൗകര്യം ലഭിക്കുന്ന ഒരു വേദി കൂടി എല്ലാ വർഷവും ഒരുക്കേണ്ടതാണെന്ന അഭിപ്രായവും ഉരുത്തിരിഞ്ഞു.
പി എ പിഷാരോടി കാൻസർ ചികിത്സാ സഹായനിധിയിലേക്ക് കേന്ദ്രത്തിൽ നിന്നും വന്ന അപേക്ഷ യോഗം പരിശോധിക്കുകയും ചികിത്സാ ചിലവുകൾ വഹിച്ചതിന്റെ ബില്ലുകൾ/ രസീതികൾ എന്നിവ കൂടി നൽകുവാൻ അഭ്യർത്ഥിക്കുവാനും അവ ലഭിക്കുന്ന പക്ഷം പി എ പിഷാരോടിയുടെ കുടുംബത്തിന്റെ അംഗീകാരം നേടി സഹായം നൽകുവാനും തീരുമാനിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൌസ് നല്ല രീതിയിൽ പ്രവർത്തിക്കുണ്ടെന്നറിഞ്ഞതിലും, ജ്യോതിർഗമയ നല്ല രീതിയിൽ നടന്നതിലും യോഗം തൃപ്തി രേഖപ്പെടുത്തി. ശാഖയിൽ നിന്നും ട്രസ്റ്റിന് നൽകിയ ദീർഘകാല നിക്ഷേപങ്ങൾ തിരികെ ലഭിക്കുവാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഖജാൻജി അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾക്ക് പാലിക്കേണ്ട നിബന്ധനകൾ ഫെബ്രുവരി 28 നകം പൂർത്തിയാക്കുവാൻ സെക്രട്ടറി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു. ശാഖ പരിഷ്ക്കരിച്ചു പുറത്തിറക്കിയ ഡയറക്ടറി ഇനിയും ലഭിക്കാത്ത എല്ലാ അംഗങ്ങൾക്കും എത്തിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് സെക്രട്ടറി ഏരിയാ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
അടുത്ത യോഗം ഫെബ്രുവരി 25 നു ഡോംബിവ്‌ലി ശാഖാ മന്ദിരത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച് സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ യോഗം പര്യവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *