കൊടകര ശാഖയുടെ 2024 ജനുവരി മാസത്തെ യോഗം 21.01.2024 ഞായറാഴ്ച ഉച്ചക്ക് 3 ന് ശ്രീ കെ പി രാമനാഥന്റെ കാരൂരുള്ള കാരൂർ പിഷാരത്ത് വെച്ച് നടന്നു. കുമാരി രാജശ്രീ ജയ് ശീലിന്റെ ഹൃദ്യമായ കീര്‍ത്തന ആലാപനത്തോടെ യോഗം ആരംഭിച്ചു.
മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കാവല്ലൂർ പിഷാരത്ത് ധന്യ കൃഷ്ണൻകുട്ടി, ആളൂർ ചെങ്ങാനിക്കാട്ട് പിഷാരത്ത് സുഭദ്ര പിഷാരസ്യാർ എന്നിവരുടെയും മറ്റ് വിവിധ സമാജം അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥനു വേണ്ടി ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വരും കാല മുന്നൊരുക്കങ്ങൾ, അടുത്ത വാർഷിക നടത്തിപ്പ് എന്നിവ വിശദീകരിച്ച് സംസാരിച്ചു.
43 വർഷത്തിന് ശേഷം തന്റെ സൃഷ്ടിയെ പുനരുജ്ജീവിപ്പിച്ച് കലാ വേദിയിൽ എത്തിച്ച ചക്രപാണി മാസ്റ്ററെ ഏറെ ആദരവോടെയും സ്നേഹത്തോടെയും ആദരിച്ചു. അദ്ദേഹത്തിന്റെ ഗീതോപദേശം നൃത്ത നാടകം 24.1.23 ന് കാരൂർ ക്ഷേത്രത്തിൽ അരങ്ങേറുന്നതിന് തയ്യാറാക്കുന്ന ശാഖ സെക്രട്ടറിക്കും ടീമിനും യോഗം ആശംസകൾ നേർന്നു.
ഡിസംബർ 24 ന് ഐരാണിക്കുളം ക്ഷേത്രത്തില്‍ തിരുവാതിരക്കളി അവതരിപ്പിച്ച ആതിര സംഘത്തെ അനുമോദിച്ചു.
ജ്യോതിര്‍ഗമയ പരിപാടി ഏറെ നിലവാരം പുലർത്തിയെന്ന് യോഗം അഭിപ്രായപ്പെട്ടു. പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ നേർന്നു.
സെക്രട്ടറി ശ്രീ രാമചന്ദ്രൻ ടി പി ഡിസംബർ മാസ റിപ്പോർട്ടും, ഖജാൻജി ശ്രീ ടി ആർ ജയൻ കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിലേക്കുള്ള വിഹിതങ്ങള്‍ പൂർണ്ണമായും അടക്കുന്നതിന് ട്രഷററെ ചുമതലപ്പെടുത്തി. വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനും ഗൃഹ സന്ദർശനങ്ങൾ തുടരുന്നതിനും തീരുമാനിച്ചു.
തുടർന്നുള്ള ഫോട്ടോ സെഷൻ മാസ്റ്റർ ഹരിനാരായണന്റെ ക്ലിക്കുകളുടെ കയ്യൊപ്പായി.
ജനുവരി മാസത്തിലെ മലമ്പുഴ, കോയമ്പത്തൂർ വിനോദയാത്ര ഏറെ മനഹോരമായെന്നും ഇനിയും കൂട്ടായുള്ള യാത്രകൾ ഉണ്ടാകണമെന്നും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു. 2024 ഏപ്രിൽ – മെയ് മാസത്തിലായി തിരുപ്പതി യാത്രക്ക് പരിശ്രമിക്കുന്നതിന് തീരുമാനിച്ചു.
സ്ഥിരം ക്വിസ് മാസ്റ്റർ ഇല്ലാതിരുന്ന സാഹചര്യത്തിൽ സെക്രട്ടറി രാമചന്ദ്രൻ റിപ്പബ്ലിക് ഡേ, മാർട്ടിയേഴ്സ് ഡേ എന്നിവയെ ആധാരമാക്കി നടത്തിയ ക്വിസ് ശരിക്കും ഉണര്‍വോടെ പല പുതിയ അറിവുകള്‍ ലഭ്യമാക്കി. കുട്ടികൾ മാറി നിന്ന മത്സരത്തില്‍ കുട്ടിക്കാല ഊർജത്തോടെ രമ രാധാകൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അടുത്ത മാസം ചെറുതെങ്കിലും ഉഷാറാകുന്ന ഫെബ്രുവരി മാസം, പിഷാരോടി സമാജം അന്ന് -ഇന്ന് എന്നീ വിഷയങ്ങളില്‍ ക്വിസ് നടത്തുന്നതിന് തീരുമാനിച്ചു.
യോഗ ദിവസം ജന്മദിനം ആഘോഷിച്ച യോഗ ഗൃഹത്തിലെ ഹരിശങ്കറിന് ജന്മദിനാശംസകൾ നേർന്നു.
അടുത്ത മാസത്തെ യോഗം 2024 ഫെബ്രുവരി 18ന് ഞായറാഴ്ച പകൽ 3 മണിക്ക് ചാലക്കുടി പിഷാരിക്കൽ ക്ഷേത്രത്തിനു സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷിന്റെ ഭവനത്തില്‍ ചേരുന്നതിന് തീരുമാനിച്ചു.
എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഉഷ ശ്രീധരൻ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു.
യോഗം വൈകുന്നേരം 5.00ന് അവസാനിച്ചു.