കൊടകര ശാഖ 2023 ഡിസംബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2023 ഡിസംബര്‍ മാസത്തെ യോഗം 17-12-2023നു 3PMന് ശ്രീ എം പി നന്ദകുമാറിന്‍റെ (ഷാരടീസ് നന്ദേട്ടന്‍) കോടാലിയിലുള്ള ഭവനം, നന്ദനത്തില്‍ വച്ച് നടന്നു. ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണനും മകന്‍ അഥര്‍വ്വും ചേര്‍ന്നുള്ള പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ എക്സിക്യൂട്ടീവ് അംഗം ബിന്ദുവിന്‍റെ സഹോദരി ചിറക്കല്‍ പിഷാരത്ത് അനിതകുമാരിയുടേയും മറ്റ് വിവിധ സമാജം അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥനു വേണ്ടി ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ധനുമാസം ആരംഭിച്ച് അമ്പല പരിപാടികളില്‍ കൂടുതല്‍ വ്യാപൃതരാകേണ്ടവര്‍ തിരക്കിലും ശാഖ യോഗത്തിന് മുന്‍ഗണന നല്‍കിയെത്തിയതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വരും കാല മുന്നൊരുക്കങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ ഡിസംബർ അവസാനം നടക്കുന്ന ജ്യോതിർഗമയ പരിപാടിയിലേക്ക് പങ്കെടുക്കുന്ന കുട്ടികള്‍ക്കും, 24 ന് ഐരാണിക്കുളം ക്ഷേത്രത്തില്‍ തിരുവാതിര അവതരിപ്പിക്കുന്നവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ജ്യോതിര്‍ഗമയ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പരമാവധി പേരും പരിശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

മുൻമാസം നടത്തിയ ശിശു ദിന ക്വിസിൽ സമ്മാനര്‍ഹരായ ആദിദേവ് പീയുഷ്, അമേയ അരുണ്‍ എന്നവര്‍ക്ക് ശാഖയുടെ പാരിതോഷികം നൽകി.

സെക്രട്ടറി ശ്രീ രാമചന്ദ്രൻ ടി പി നവംബര്‍ മാസ റിപ്പോർട്ടും, ഖജാൻജി ശ്രീ ടി ആർ ജയൻ കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കേന്ദ്രത്തിലേക്കുള്ള വിഹിതങ്ങള്‍ ഭാഗീകമായി മാത്രമേ നൽകിയിട്ടുള്ളൂ എന്നും ഡിസംബറില്‍ തന്നെ ആയത് പൂര്‍ണ്ണമായും നൽകുന്നതിലേക്ക് വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഗൃഹ സന്ദർശനങ്ങൾ നടത്തുമ്പോള്‍ എന്നും ആ ഭാഗങ്ങളില്‍ പോകുന്നവരല്ലാതെ കുറച്ച് പേര് ടീമായി പോകുന്നതാണ് ഉചിതം എന്ന് വിലയിരുത്തി മൂന്ന് ടീമായി ജനുവരി മാസത്തില്‍ ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു. തുടർന്ന് ഫോട്ടോ സെഷന് ശേഷം യോഗത്തിന്‍റെ രണ്ടാം ഭാഗം തുടർന്നു.

2024 ജനുവരി രണ്ടാം ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന മലമ്പുഴ, കോയമ്പത്തൂര്‍ വിനോദയാത്രക്ക് ഏറ്റവും നല്ല പ്രതികരണം ആദ്യമേ ലഭിച്ചിട്ടുള്ളതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. കൂട്ടായ്മ കുടുതല്‍ കരുത്താകുമെന്ന് അഭിപ്രായപ്പെട്ടു.

ഡോക്ടർ എം പി രാജൻ ക്രിസ്തുമസ്, മണ്ഡലക്കാലം, തിരുവാതിര എന്നിവയെ ആധാരമാക്കി നടത്തിയ ക്വിസ് ശരിക്കും ഉണര്‍വോടെ പല പുതിയ അറിവുകള്‍ ലഭ്യമാക്കി. വാശിയേറിയ മത്സരത്തില്‍ മാസ്റ്റർ ആദിദേവ് പീയുഷ് , അമേയ അരുൺ , പ്രണവ് കൃഷ്ണരാജ് എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. അടുത്ത മാസം മകരവിളക്ക്, റിപ്പബ്ലിക് ഡേ എന്നീ വിഷയങ്ങളില്‍ ക്വിസ് നടത്തുന്നതിന് തീരുമാനിച്ചു.

ദേവതീര്‍ത്ഥ പീയൂഷിന്‍റെ ദേവീ സ്തുതി, അമേയ അരുണിന്‍റെ ഗാനം എന്നിവ ഏറെ ഹൃദ്യമായി.

അടുത്ത മാസത്തെ യോഗം 2024 ജനുവരി 21ന് 3PMനു കാരൂര്‍ പിഷാരത്ത് ശ്രീ. കെ പി രാമനാഥന്‍റെ ഭവനത്തില്‍ ചേരുന്നതിന് തീരുമാനിച്ചു.

ശ്രീ എം.പി. വിജയന്‍ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. യോഗം  5.30PMന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *