ഗുരുവായൂർ ശാഖയുടെ നവംബർ മാസ യോഗം സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ 10-11-23 നു 4 PMനു കൂടി.
സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. ശ്രീമതി രാജലക്ഷ്മിയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച എല്ലാ സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.
ഈയിടെ ഗുരുവായൂർ ദേവസ്വം അവാർഡ് ലഭിച്ച ശാഖാ അംഗമായ കൃഷ്ണനാട്ടം ഗായകൻ ശ്രീ കൃഷ്ണ പിഷാരോടിയെ അനുമോദിച്ചു.
പ്രസിഡണ്ട് അടുത്ത മാസം ഗുരുവായൂരിൽ വെച്ച് നടത്തുന്ന ജ്യോതിർ ഗമയ കൂട്ടായ്മയിൽ ശാഖയിൽ നിന്നും കഴിയുന്നത്ര കുട്ടികളെ പേര് നൽകി പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഡിസംബർ മാസത്തോടെ വരിസംഖ്യ സമാഹരണം ഊർജ്ജിതപ്പെടുത്തേണ്ടതിനെപ്പറ്റിയും ഓർമ്മപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും, ട്രഷറർ രാജലക്ഷ്മി അവതരിപ്പിച്ച കണക്കും അംഗീകരിച്ചു. തുടർന്ന് ക്ഷേമനിധി നടത്തി.
ശാഖാ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. വൈസ് പ്രസിഡണ്ട് നിർമ്മല ശാഖാ പ്രവർത്തനം വിപുലപ്പെടുത്തേണ്ട ആവശ്യകതയും പുതിയ സാമ്പതിക സ്രോതസ്സുകൾ കണ്ടെത്തേണമെന്നും, വാർഷികം മറ്റു ശാഖകളെപ്പോലെ വിപുലമായി നടത്താൻ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. അക്കാര്യം ശ്രമിക്കാമെന്ന് പ്രസിഡണ്ട് ഉറപ്പ് നൽകി.
വൈസ് പ്രസിഡണ്ട് നിർമ്മലയുടെ നന്ദി പ്രകാശനത്തോടെ 5.45 PMനു യോഗം സമാപിച്ചു.