ശാഖയുടെ ഒക്ടോബർ മാസ യോഗം 8.10.23 നു പയ്യപ്പാടി ശ്രീരാമചന്ദ്ര പിഷാരടിയുടെ
ഭവനമായ രേവതിയിൽ വെച്ചു നടന്നു. സൂചിത്ര അജയന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അജയ് ശ്രീരാമചന്ദ്രൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.
പ്രസിഡണ്ട് A.P.അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ ഓണാഘോഷവും വാർഷികവും ഗംഭീരമായി ആഘോഷിക്കുവാൻ സഹകരിച്ച എല്ലാവർക്കും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തി.
തുടർന്നു നടന്ന ചർച്ചയിൽ ഓണാഘോഷ പരിപാടികളുടെ വിശകലനം നടന്നു. ചർച്ചയിൽ വന്ന അഭിപ്രായങ്ങൾ പരിഗണിച്ചു അടുത്ത വാർഷികം ഇതിനേക്കാൾ ഭംഗിയായി നടത്താമെന്ന് അദ്ധ്യക്ഷൻ അറിയിച്ചു. ഓണാഘോഷത്തിന്റെ ഫോട്ടോക്കളും വീഡിയോയും അതി മനോഹരമായി പോസ്റ്റ് ചെയ്ത സമാജം വെബ്സൈറ്റ് ടീമിന് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
സെക്രട്ടറിയുടെ അഭാവത്തിൽ ട്രഷറർ അജിത്കുമാർ വാർഷിക യോഗത്തിന്റെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു പാസ്സാക്കി.
ശാഖയിൽ ചികിത്സാ സഹായ നിധി തുടങ്ങുവാൻ വാർഷിക യോഗത്തിൽ തീരുമാനിച്ചിരുന്നു. അതിന്റെ വിശദ വിവരങ്ങൾ ഈ മാസത്തെ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും തീരുമാനമായി.
കേന്ദ്ര പെൻഷൻ പദ്ധതിയിലേക്ക് വന്ന ഒരു അപേക്ഷ യോഗം ചർച്ച ചെയ്തു കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു.
അടുത്ത മാസത്തെ യോഗം 11.11.23 നു അധ്യക്ഷൻ AP അശോക് കുമാരിന്റെ വസതിയായ ഏറ്റുമാനൂർ അശോകത്തു പിഷാരത്തു വെച്ചു നടത്തുവാൻ തീരുമാനിച്ചു.
ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പിന് ശേഷം AR ദേവകുമാരിന്റെ കൃതഞ്ജതയോടെ യോഗം അവസാനിച്ചു.