മലയാള സിനിമാ നായിക നിരയിലേക്ക് നമ്മുടെ മറ്റൊരു കലാകാരി കൂടി

ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന ചിത്രത്തിലെ സുമു എന്ന നായിക കഥാപാത്രമായി ശ്രീമതി ശ്രീലക്ഷ്മി പ്രസാദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ. എഫ്. എഫ്. കെ ) മത്സര വിഭാഗത്തിലേക്ക് മലയാള ഭാഷയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ചിത്രങ്ങളിൽ ഒന്ന് തടവ് ആണ്

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. തടവ് മാത്രം.

ശ്രീമതി ശ്രീലക്ഷ്മി ചെറുപ്പം തൊട്ടേ സ്കൂൾ കലോത്സവങ്ങളിലും മറ്റ് സാഹിത്യ രചനാ മത്സരങ്ങളിലും സ്ഥിരമായി പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മാതൃഭൂമി ക്ലബ്ബ്‌ എഫ് എമ്മിൽ ആർ. ജെ ട്രെയിനിങ്ങ് പൂർത്തിയാക്കി. പല ഷോർട്ട് ഫിലിമുകൾക്കും ആൽബങ്ങൾക്കും ശബ്ദം നൽകി.

കഴിഞ്ഞ ഡിസംബറിൽ നടന്ന പിഷാരോടി സമാജം സർഗ്ഗോൽസവത്തിൽ അവതാരകയായി എത്തി ശ്രീമതി ശ്രീലക്ഷ്മി എല്ലാവർക്കും സുപരിചിതയായി.

ഇന്ത്യനൂർ പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും (ഐ. പി ഉണ്ണി, ഗുരുവായൂർ) ആലത്തൂർ പിഷാരത്ത് ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. കേന്ദ്ര ഭരണ സമിതി വൈസ് പ്രസിഡണ്ടും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ ശ്രീ എം. പി സുരേന്ദ്രന്റെയും കുറുവട്ടൂർ പിഷാരത്ത് പരേതയായ പ്രസന്നയുടെയും മകൻ ശ്രീ പ്രസാദാണ് ഭർത്താവ്. മകൾ രേവതി മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി. യദുകൃഷ്ണൻ സഹോദരൻ. വല്ലപ്പുഴ എ. എം. എൽ. പി സ്കൂളിൽ അദ്ധ്യാപികയാണ് ശ്രീമതി ശ്രീലക്ഷ്മി

ശ്രീലക്ഷ്മിക്ക് സമാജം, തുളസീദളം, യുവചൈതന്യം, വെബ് സൈറ്റ് എന്നീ എല്ലാ വിഭാഗങ്ങളുടെയും അഭിനന്ദനങ്ങൾ. ആശംസകൾ.

23+

7 thoughts on “മലയാള സിനിമാ നായിക നിരയിലേക്ക് നമ്മുടെ മറ്റൊരു കലാകാരി കൂടി

  1. ശ്രീലക്ഷ്മിക്കു ആശംസകൾ, അഭിനന്ദനങ്ങൾ. കലാലോകത്ത് തിളങ്ങുന്ന താരം ആകട്ടെ.

    1+
  2. ശ്രീലക്ഷ്മിക് അഭിനന്ദനങ്ങളും ആശംസകളും 🙏💐🙏

    0

Leave a Reply

Your email address will not be published. Required fields are marked *