തിരുവനന്തപുരം ശാഖ ഓണാഘോഷം 2023

തിരുവനന്തപുരം ശാഖ ഓണാഘോഷം 2023 സെപ്റ്റംബർ 17 ഞായറാഴ്ച തിരുവനന്തപുരം പാൽക്കുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ നടന്നു.

രാവിലെ 7.30-ന് നമ്മുടെ സമാജത്തിലെ അംഗങ്ങൾ അത്തപ്പൂക്കളമിട്ട് ഓണാഘോഷം ആരംഭിച്ചു.

തുടർന്ന്, ശ്രീ എൻ ഉണ്ണികൃഷ്ണൻ,ശ്രീമതി പത്മാവതി പിഷാരസ്യർ, ശ്രീമതി ശ്രീദേവി പിഷാരസ്യാർ തുടങ്ങിയവർ വിഷ്ണു സഹസ്രനാമവും ഭഗവദ്ഗീതയും ചൊല്ലി.

11-മണിക്ക് മായങ്കയുടെയും മാളവികയുടെയും പ്രാർത്ഥനയുയോടുകൂടി, ഓണാഘോഷ പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ കെ കെ പിഷാരടി, രക്ഷാധികാരി ശ്രീമതി ശ്രീദേവി പിഷാരസ്യർ, സെക്രട്ടറി എം ദേവദാസൻ, പ്രസിഡണ്ട് ജഗദീഷ് ചന്ദ്ര പിഷാരടി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ,
1. ശ്രീമതി സത്യഭാമ ഡി
2. ശ്രീമതി കീർത്തി സി.പി
3. ശ്രീമതി ഹേമ എൻ.എസ്
4. ശ്രീമതി സീത പി
5. ശ്രീമതി സംഗീത പി
6. ശ്രീമതി അംബിക വി
7. ശ്രീമതി ജലജ ടി.പി
8. ശ്രീമതി ആർദ്ര സുരേഷ്
9. ശ്രീമതി അജിത
10. ശ്രീമതി ഗായത്രി ഗിരീഷ്
11. ശ്രീമതി മേഘ സുനിൽ
12. ശ്രീമതി വിനീത പ്രവീൺ,
എന്നിവരുടെ മനോഹരമായ തിരുവാതിരക്കളി നടന്നു.

തുടർന്ന് നടന്ന മാലകെട്ടൽ മത്സരത്തിൽ,
ശ്രീമതി സീത പി-ഒന്നാം സ്ഥാനവും,
ശ്രീ രാമൻ കുട്ടി ടി.പി- രണ്ടാം സ്ഥാനവും,
ശ്രീമതി ഗീത-മൂന്നാം സ്ഥാനവും നേടി.

ഗായത്രിയും ആർദ്ര സുരേഷും കൂടി സുന്ദരമായ ഒരു യുഗ്മ നൃത്തം അവതരിപ്പിച്ചു.

തുടർന്ന് അഭിനവ് പ്രവീൺ തന്റെ കീബോർഡിൽ ഉജ്ജ്വലമായ സംഗീതാലാപനം നടത്തി.

ഡോ. ജയശ്രീ സിനിമാ ഗാനവും, ശ്രീകാന്ത് ആർ.എസ്, ശ്രീമതി ഹേമ എൻ.എസ്, ശ്രീ.സുധി എന്നിവരുടെ യുഗ്മഗാനവും ഉണ്ടായിരുന്നു

തുടർന്ന് നടന്ന മ്യൂസിക്കൽ ചെയർ മത്സരത്തിലെ വിജയികൾ;

ജൂനിയേഴ്സ്;
1st. സംവിത
2nd. അർണവ്
3rd. മാളവിക
4th. ഹർഷിദ് വിഷ്ണു

സീനിയേഴ്സ്;
1st. ശ്രീകാന്ത് അർ. എസ്
2nd. അനന്തകൃഷ്ണൻ യു. എസ്
3rd. ഗായത്രീ ഗിരീഷ്

സൂപ്പർ സീനിയേഴ്സ്;
1st. രാമൻ കുട്ടി ടി.പി
2nd. എൻ. ഉണ്ണികൃഷ്ണൻ
3rd. സത്യഭാമ ഡി.

തുടർന്ന് ഓണാഘോഷ പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ കെ.കെ പിഷാരടിയുടെ നേതൃത്ത്വത്തിൽ നടന്ന മെമ്മറി ടെസ്റ്റ് മത്സരത്തിലെ വിജയികൾ;

ജൂനിയേഴ്സ്;
1st. അഭിനവ് കെ & ആദിത്യ കൃഷ്ണൻ യു. എസ്
2nd. അഭിനവ് പ്രവീൺ
3rd. മാളവിക & കൃഷ്ണപ്രിയ

സീനിയേഴ്സ്;
1st. വിനയ് രഘുനാഥ്
2nd. രഘുനാഥൻ CG
3rd. ശ്രീകാന്ത് ആർ.എസ്.

ഉച്ചയ്ക്ക് 1 മണിക്ക് സമാജം അംഗങ്ങൾ അതിഗംഭീരമായ
ഓണസദ്യയിലും പങ്കെടുത്തു.

ഉച്ച കഴിഞ്ഞ്;
ആനയ്ക്ക് വാൽവരയ്ക്കൽ മത്സരം വിജയികൾ:

ജൂനിയേഴ്സ്;
1st. അനന്തകൃഷ്ണൻ യു.എസ്
2nd. മാളവിക, മയൂഖ, ജയശ്രീ, ഹർഷിത
3rd. നവനീത് കൃഷ്ണ ബി. ആർ.

സീനിയേഴ്സ്;
1st. എം.ദേവദാസൻ
2nd. വിജയ് ആർ.എസ്
3rd. സത്യാനന്ദൻ

തുടർന്ന് നടന്ന തംബോല മത്സരം
വിജയികൾ:

ഒന്നാം നിര – മയൂഖ
രണ്ടാം നിര – നവനീത്
മൂന്നാം നിര – ഹേമ എൻ.എസ്
ഫുൾ ഹൗസ്-സത്യഭാമ.ഡി

വിറ്റ ടിക്കറ്റിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

തുടർന്ന്;
1. ശ്രീ സുധി
2. ശ്രീ ശ്രീകാന്ത് ആർ.എസ്
3. ശ്രീ രഘുനാഥൻ CG
4. ശ്രീ ഗൗതം ഗിരീഷ്
5. ശ്രീ വിനയ് രഘുനാഥ്
6. ശ്രീമതി ഹേമ എൻ.എസ്
7. ശ്രീമതി അംബിക വി
8.. ശ്രീമതി സത്യഭാമ ഡി
9. ശ്രീമതി ജലജ ടി.പി
10. ശ്രീമതി എം. സംഗീത
11. ശ്രീമതി ശ്രീദേവി പിഷാരസ്യാർ,
എന്നിവർ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു.

തുടർന്ന്, പിഷാരടി സമാജം- കേന്ദ്ര ഇൻൻ്റേണൽ ഓഡിറ്റർ- ശ്രീ എം പി ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ശരി ഉത്തരം പറഞ്ഞവർക്കെല്ലാം പ്രസിഡന്റ് ജഗദീഷ് ചന്ദ്ര പിഷാരടി സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സര വിജയികൾക്ക് മൊമെന്റോ രൂപത്തിലുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവാതിരകളിയിൽ പങ്കെടുത്തവർക്ക് പ്രസിഡണ്ട് 500 രൂപയുടെ ടോക്കൺ നൽകി അനുമോദിച്ചു.

പ്രസിഡണ്ട് ശ്രീ ജഗദീഷ് ചന്ദ്ര പിഷാരടി എല്ലാ അംഗങ്ങൾക്കും അവരുടെ പങ്കാളിത്തത്തിനും, പൂർണ്ണഹൃദയത്തോടെയുള്ള സഹകരണത്തിനും നന്ദി പറഞ്ഞു.ഓണാഘോഷം ഭാഗികമായി സ്‌പോൺസർ ചെയ്‌ത ശ്രീമതി രമാദേവി പിഷാരസ്യാർ, ശ്രീ കെ ജി രാധാകൃഷ്ണൻ, ശ്രീ എം ദേവദാസൻ, ഓണാഘോഷ ഫണ്ടിലേക്ക് സംഭാവന നൽകിയവർ,തുടങ്ങി എല്ലാപേർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കൂടാതെ ഡോ. സേതുമാധവനും ശ്രീമതി അംബിക വി-യും കേന്ദ്ര പെൻഷൻ ഫണ്ടിലേക്ക് ₹10,000/- സംഭാവന നൽകിയതായി അറിയിച്ചു.

ദേശീയഗാനാലാപനത്തോടുകൂടി ഈ വർഷത്തെ അതിഗംഭീരമായ ഓണാഘോഷത്തിന് തിരശ്ശീല വിണു.

Please click on the link below to see photos of the event.

https://samajamphotogallery.blogspot.com/2023/09/2023_16.html

Please click on the link below to view the video of Onaghosham.

2+

One thought on “തിരുവനന്തപുരം ശാഖ ഓണാഘോഷം 2023

  1. A big thanks to all family members of TVM shakha for making our onaghosham a grand success. Thanks and credits to the web administrator and youvachacaithanyam channel for the excellent coverage of photos and videos in samajam website.

    0

Leave a Reply

Your email address will not be published. Required fields are marked *