മുംബൈ ശാഖയുടെ 434മത് ഭരണസമിതിയോഗം വിഡിയോ കോൺഫറൻസ് വഴി 16-09-2023 നു 10.30AMനു കൂടി. പ്രാരംഭ വേളയിലെ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ ശ്രീ പി വിജയൻറെ അദ്ധ്യക്ഷതയിൽ, അദ്ദേഹത്തിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ അറിയിച്ച പ്രകാരം ശ്രീ കുട്ടികൃഷ്ണൻ ദഹിസർ-വിരാർ മേഖല പ്രതിനിധി സ്ഥാനം ഒഴിയുകയും പകരം ശ്രീ ദിനേശ് പിഷാരോടിയെ ഭരണസമിതിയിലേക്ക് പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. യോഗം കുട്ടിക്കൃഷ്ണനു യഥോചിതമായ വിട നൽകുകയും ദിനേശനെ സ്വാഗതം ചെയ്യുകയും ചെയ്തു.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. മുൻ യോഗ തീരുമാന പ്രകാരം കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളെ മെച്ചപ്പെട്ട പലിശ നിരക്കിൽ നിക്ഷേപിച്ചതായും ഖജാൻജി അറിയിച്ചു.
ഈ വർഷത്തെ വാർഷികാഘോഷങ്ങൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടത്താമെന്ന് കലാ വിഭാഗം അറിയിച്ചു. മറ്റു മേഖലകൾ ആരും മുന്നോട്ട് വരാത്ത സ്ഥിതിക്ക് ഡോംബിവ്‌ലി മേഖലയിൽ വെച്ച് നടത്താമെന്നും തീരുമാനിച്ചു. ഹാൾ, ഭക്ഷണം എന്നിവയുടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഉചിതമായ ഒരു തിയതി അറിയിക്കുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
കേന്ദ്ര പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതൽ അംഗങ്ങളെ അറിയിക്കുവാനും ഇതുവരെയുള്ള പദ്ധതിയുടെ പുരോഗതിയും കാണിച്ച് നല്ലൊരു അറിയിപ്പ് നൽകേണ്ടതാണെന്ന് ഒരംഗം യോഗത്തിൽ അഭിപ്രായം അവതരിപ്പിച്ചു. പെൻഷൻ ഫണ്ടിലേക്ക് ലഭിക്കുന്ന തുകകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അംഗം പറഞ്ഞ പോലെ ഒരു പദ്ധതിയുടെ ഇതുവരെയുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കാമെന്നും സെക്രട്ടറി അറിയിച്ചു.
തുളസീദളം ഓണപ്പതിപ്പ് ശാഖയിലെ പലർക്കും സമയത്തിന് ലഭിച്ചുവെന്നും അല്ലാത്തവർക്ക് ഇ ദളം കിട്ടിയെന്നും അറിയിച്ചു. പതിപ്പ് നല്ല നിലവാരം പുലർത്തിയെന്നും യോഗം അഭിപ്രായപ്പെട്ടു.
അടുത്ത യോഗം ഒക്ടോബർ 15 നു കൂടുവാൻ തീരുമാനിച്ച് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 12 മണിക്ക് പര്യവസാനിച്ചു.