പിഷാരോടിമാരുടെ ആദ്യ കുലപതി ആയിരുന്ന പണ്ഡിതരത്നം കെ. പി.നാരായണപ്പിഷാരടിയുടെ മകൾ ശ്രീമതി എ. പി സരസ്വതിയുടെ എഴുപത്തി അഞ്ചാം പിറന്നാൾ, ഭർത്താവ് ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടിയുടെ എൺപതാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് സരസ്വതി ടീച്ചർ അനുജത്തി ഭാഗ്യലക്ഷ്മിയും സരസ്വതി ടീച്ചറുടെ മകൾ ശ്രീവിദ്യ ഹരികൃഷ്ണനും ചേർന്ന് നാളെ, ജൂലൈ 15 നു വൈകുന്നേരം അയ്യന്തോൾ കാർത്യായനി ക്ഷേത്രമണ്ഡപത്തിൽ വെച്ച് കുചേല വൃത്തം കഥകളി അവതരിപ്പിക്കുന്നു.
പിഷാരോടി സമാജം മുഖപത്രമായ തുളസീദളത്തിന്റെ മുഖ്യ പത്രാധിപയാണ് ശ്രീമതി എ പി സരസ്വതി.
ഈ അവസരത്തിൽ ഇവരുടെ കഥകളിയെക്കുറിച്ചുള്ള ഒരു അപൂർവത കൂടി താഴെപ്പറയുന്ന ലേഖനത്തിലൂടെ അറിയാം. ലേഖനം ഇന്നത്തെ മാതൃഭൂമി പത്രത്തിൽ…
5+
15-ആം തിയതി നടത്താൻ പോകുന്ന നാട്യപ്രിയ കഥകളി സംഘത്തിന്റ കുചേലവൃത്തം കളിയിൽ പങ്കെടുക്കുന്ന എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.
Congrats for the full team members.
സരശ്വതിയേച്ചിയ്ക്കും ഭാഗ്യത്തിനും വിദ്യക്കും അഭിനന്ദനങ്ങൾ 🌹നാൽപതിലേറെ വർഷമായുള്ള കുടുംബബന്ധമാണെങ്കിലും ഇതൊരു പുതിയ വാർത്തയാണ്. ഈ കലാപ്രേമികൾക്കു ഇനിയും അരങ്ങുകൾ കീഴടക്കാൻ അവസരങ്ങളുണ്ടാകട്ടെ 🙏
Congratulations