കാവശ്ശേരി കുട്ടികൃഷ്ണന് സുവർണ്ണ മുദ്ര

 

മേളകലാ സംഗീത സമിതിയുടെ ഈ വർഷത്തെ സുവർണ്ണ മുദ്രാ പുരസ്‌കാരം തിമില കലാകാരൻ കാവശ്ശേരി കുട്ടികൃഷ്ണന് .

മേളകലാ സംഗീത സമിതിയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് 2023 ഓഗസ്ത് 17 വൈകീട്ട് 4 മണിക്ക് കൊടകര പൂനിലാർ കാവ് ക്ഷേത്ര മൈതാനിയിൽ വെച്ച് നടത്തുന്ന സമ്മേളനത്തിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ സുവർണ്ണ മുദ്ര സമ്മാനിക്കും.

മുതിർന്ന വാദ്യകലാകാരന്മാർ പല്ലാവൂർ രാഘവ പിഷാരോടി, കാക്കയൂർ അപ്പുകുട്ടൻ മാരാർ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിക്കും.

മദ്ദള കലാകാരനായിരുന്ന കാവശ്ശേരി പിഷാരത്ത് പരേതനായ ചക്രപാണി പിഷാരടിയുടെയും പരക്കാട്ട് പിഷാരത്ത് പരേതയായ മാധവി പിഷാരസ്യാരുടെയും ഇളയ പുത്രനായ കുട്ടികൃഷ്ണൻ പ്രശസ്ത തിമില വിദ്വാനായിരുന്ന പൊറത്ത് വീട്ടിൽ നാണുമാരാരുടെ ശിഷ്യനാണ്.

ഭാര്യ: ആലത്തൂർ പിഷാരത്ത് ഭാഗ്യലക്ഷ്മി.
മകൻ: മൃദംഗ കലാകാരനും ശബ്ദലേഖകനുമായ ഹരി പിഷാരടി.

കുട്ടികൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

8 thoughts on “കാവശ്ശേരി കുട്ടികൃഷ്ണന് സുവർണ്ണ മുദ്ര

  1. കാവശ്ശേരി പിഷാരത്ത് കുട്ടിക്യഷ്ണന് അഭിനന്ദനങ്ങൾ.

    0
  2. ശ്രീ കാവശ്ശേരി കുട്ടികൃഷ്ണന് അഭിനന്ദനങ്ങൾ 🌹🙏

    0
  3. ശ്രീ പല്ലാവൂർ രാഘവൻ പിഷാരോടിക്ക്‌ abhinandanangal🌹🙏

    0
  4. അനുഗ്രഹീത കലാകാരന് കൊടകര ശാഖയുടെയും വ്യക്തിപരവുമായ അഭിനന്ദനങ്ങൾ 🥰

    0

Leave a Reply

Your email address will not be published. Required fields are marked *