ശാഖയുടെ ജൂൺ മാസത്തെ യോഗം വൈസ് പ്രസിഡണ്ട് ശ്രീ വി. പി. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ 17-6-23ന് 3 PMനു വെങ്ങാനല്ലൂർ ശ്രീമതി സാവിത്രി പിഷാരസ്യാരുടെ ഭവനം “അയോദ്ധ്യ”യിൽ വെച്ച് കൂടി.
മാസ്റ്റർ അതുൽ കൃഷ്ണ ഭദ്രദീപം കൊളുത്തിയതോടെ യോഗം ആരംഭിച്ചു. അഖില, മാസ്റ്റർ അതുൽകൃഷ്ണ എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീമതിമാർ സാവിത്രി പിഷാരസ്യാരുടെയും, പത്മിനി പിഷാരസ്യാരുടെയും പുരാണ പാരായണം നടന്നു. ഗൃഹനാഥൻ ശ്രീ. പി .രവി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മാവിന് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ വടക്കാഞ്ചേരി ശാഖാമന്ദിരത്തിന്റെ കേടുപാടുകളെ കുറിച്ച് പരാമർശിച്ചു. എത്രയും വേഗം അത് പുതുക്കി പൂർവ്വസ്ഥിതിയിലാക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. വിനോദയാത്രയിൽ പങ്കെടുത്തവർക്കെല്ലാം നല്ല അഭിപ്രായമാണെന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
തുടർ ചർച്ചയിൽ മന്ദിരത്തിന്റെ കേടുപാടുകളെ കുറിച്ച് യോഗം ചർച്ച ചെയ്യുകയും എത്രയും വേഗം കേടുപാടുകൾ തീർക്കാമെന്ന് യോഗത്തിൽ സെക്രട്ടറി ഉറപ്പു നൽകുകയും ചെയ്തു. ശാഖയുടെ വാർഷികവും ഓണാഘോഷവും അവാർഡ് വിതരണവും ഒന്നിച്ച് നടത്താമെന്നും അത് ശാഖാ മന്ദിരത്തിൽ വച്ച് തന്നെ നടത്തണമെന്നും ചർച്ചയിൽ ശ്രീ. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെടുകയും അതിൽ പ്രകാരം ശാഖാ മന്ദിരത്തിൽ വച്ച് തന്നെ നടത്താമെന്നും തീരുമാനിച്ചു. ട്രഷറർ ശ്രീമതി എ. പി .ഗീത കഴകക്കാരുടെ ഇൻഷുറൻസ് പുതുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ഇൻഷുറൻസ് പുതുക്കുവാൻ സഹകരിക്കാമെന്ന് എല്ലാവരും സമ്മതിക്കുകയുംചെയ്തു. കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി ശാഖ കേന്ദ്രത്തിന് നൽകുന്ന അവാർഡ് തുക (കൃഷ്ണപിഷാരടി സംസ്കൃതം അവാർഡ് പ്ലസ് ടു )വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ഈ വർഷം 10th , പ്ലസ് ടു ക്ലാസുകളിലെ ശാഖാപരിധിയിലുള്ള എല്ലാം വിജയികൾക്കും പ്രോൽസാഹന സമ്മാനം നൽകി ആദരിച്ചു.
മാസ്ററർ അതുൽകൃഷ്ണ കവിതാ പാരായണം നടത്തി.ചായസൽക്കാര ശേഷം ശ്രീ.എൻ.പി.കൃഷ്ണനുണ്ണിയുടെ നന്ദി പ്രകടനത്തോടെ യോഗം 5മണിക്ക് സമാപിച്ചു.
വടക്കാഞ്ചേരി ശാഖയുടെ 10th , പ്ലസ് ടു ക്ലാസുകളിലെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷൾ സ്വയം സാക്ഷ്യപ്പെടുത്തിയതും ഒപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ശാഖാ സെക്രട്ടറിക്ക് ജൂലൈ 30നകം അയച്ചുതരേണ്ടതാണ്. സെക്രട്ടറിയുടെ വിലാസം.
ശ്രീ. എം.പി.സന്തോഷ്,
മണലാടി പിഷാരം
ആറ്റൂർ പി.ഓ.
Mob 9847045273