കലാമണ്ഡലം രാജൻ മാസ്റ്ററുടെ ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് കലാമണ്ഡലം രാജൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, കഥകളി വിദ്യാർത്ഥികൾക്ക് നൽകുന്ന കലാമണ്ഡലം പത്മനാഭൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പിന് ഈ വർഷം മാസ്റ്റർ വിഷ്ണുദത്തൻ H പിഷാരോടി അർഹനായി.
2023 ജൂൺ 13 ന് പൂർണ്ണത്രയീശ ക്ഷേത്ര ഊട്ടുപുര ഹാളിൽ വച്ച് തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷിൻറെ അധ്യക്ഷത വഹിച്ച്, ബഹു. എം.എൽ.എ K. ബാബു ഉൽഘാടനം ചെയ്ത ചടങ്ങിൽ വെച്ച് തൃപ്പൂണിത്തുറ അമ്പലം വാർഡ് കൗൺസിലർ ശ്രീമതി രാധികാ വർമ്മ സ്കോളർഷിപ്പ് വിഷ്ണുദത്തന് നൽകി.
ഈയിടെ 2021-22 വർഷത്തെ കേന്ദ്ര ഗവൺമെൻ്റിൻ്റെ കഥകളിക്കുള്ള CCRT ( സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ്) ജൂനിയർ സ്കോളർഷിപ്പും വിഷ്ണുദത്തൻ H പിഷാരോടിക്ക് ലഭിക്കുകയുണ്ടായി.
കൈലാസപുരം പിഷാരത്ത് ഹരികുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ഡോ. ശാലിനി ഹരികുമാറിന്റെയും പുത്രനായ വിഷ്ണുദത്തൻ തൃപ്പൂണിത്തുറയിലെ ചിന്മയ വിദ്യാലയത്തിൽ 7th സ്റ്റാൻഡേർഡ് വിദ്യാർത്ഥിയാണ്.
വിഷ്ണുവിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
ആശംസകൾ 🙏🌹
Hearty congrats to Vishnudath.
അഭിനന്ദനങ്ങൾ 🌹