തൃശൂർ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 16-04-23ന് ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനം, ചൈതന്യയിൽ (രാമപുരം പിഷാരം)വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കുമാരി ദേവിക ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.
ശ്രീമതി ഉഷ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ നാരായണീയം 87മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
ഇക്കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ വസന്ത പിഷാരസ്യാർ, പത്മം പിഷാരസ്യാർ, തുളസീ ദളം മുൻ സബ് എഡിറ്റർ ശ്രീ ഉണ്ണിക്കണ്ണന്റെ മാതാവ് ദേവകി പിഷാരസ്യാർ എന്നിവരുടെ വേർപാടിൽ മൗന പ്രാർത്ഥനകളോടെ അനുശോചിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ പിരിവിന്റെ പുരോഗമനത്തെക്കുറിച്ചും മുളങ്കുന്നത്ത്കാവ് ശാഖ രൂപീകരണത്തെക്കുറിച്ചും സംസാരിച്ചു.
കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ വായിച്ചത് യോഗം പാസ്സാക്കി.
ശാഖ വൈസ് പ്രസിഡണ്ടും കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി മേയ് മാസം നടക്കുന്ന ശാഖ, കേന്ദ്ര വാർഷികങ്ങളെക്കുറിച്ച് സംസാരിച്ചു. കേന്ദ്രത്തിലും ശാഖയിലും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഗുരുവായൂർ ഗസ്റ്റ് ഹൌസ് വളരെ നന്നായി പോകുന്നുണ്ട്. ശാഖാ പ്രവർത്തനങ്ങൾ കുറച്ച് കൂടി ഊർജ്ജിതമാക്കേണ്ടതുണ്ട്. ഗൃഹ സന്ദർശനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നെല്ലാം യോഗത്തെ അറിയിച്ചു.
സർഗ്ഗോത്സവത്തിന് ശേഷം നാല് മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ഒരു സ്മരണ പോലെ സ്വന്തം കാറിൽ ഇപ്പോഴും അതിന്റെ ലോഗോ സ്റ്റിക്കർ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീ രഘുനന്ദനനെ (തുളസീദളം മാനേജർ) ശ്രീ രാമചന്ദ്ര പിഷാരോടി പ്രത്യേകം അഭിനന്ദിച്ചു.
സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി സമാജത്തെ പ്രതിനിധീകരിച്ചു കൊണ്ട് തൃശ്ശൂരിൽ നടന്ന ഹിന്ദു ഐക്യ വേദിയുടെ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം വിവരിച്ചു.
ഇതുവരെയും രാമപുരം പിഷാരം കുടുംബങ്ങൾ കൊടകര ശാഖയിലാണ് ഉൾപ്പെട്ടിരുന്നതെങ്കിലും ഈയിടെ തൃശൂർ ശാഖയിലേക്ക് മാറിയെന്നും അതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് ഇതെന്നും ശ്രീ കെ. പി ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു. നിരവധി സമുദായാംഗങ്ങൾ അവരുടെ ഗൃഹങ്ങളിൽ മരണങ്ങൾ നടക്കുമ്പോൾ മാത്രമാണ് സമാജത്തെ ഓർക്കുന്നത്. വിവാഹങ്ങൾ പോലുള്ള ശുഭ കാര്യങ്ങളിലും സമാജത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ശ്രീ കെ. പി ഹരികൃഷ്ണൻ, ശ്രീ രഘുനാഥ് പിഷാരോടി എന്നിവർ അഭിപ്രായപ്പെട്ടു. ചടങ്ങുകൾ മരണങ്ങൾക്ക് മാത്രമല്ല ഉള്ളത്. മരണാനന്തരച്ചടങ്ങുകൾ പ്രധാനമായും ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് നടക്കുന്നത് എന്നതിനാൽ തൃശൂർ ശാഖയിൽ നിന്നും കൂടുതൽ പേർ ചടങ്ങുകൾ പഠിക്കുന്നത് നന്നായിരിക്കും എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
വിശദമായ ചർച്ചയിൽ ശ്രീ രഘു നാഥ് കോലഴി,ശ്രീ രഘു നന്ദനൻ, ശ്രീ ശ്രീധരൻ, ശ്രീമതി രഞ്ജിനി ഗോപി തുടങ്ങിയവർ പങ്കെടുത്തു.
വെബ് അഡ്മിൻ ശ്രീ വി. പി മുരളി അദ്ദേഹത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് ആസ്ഥാന മന്ദിരത്തിലേക്ക് സമർപ്പിച്ച ഗണപതി വിളക്ക് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിക്ക് ഔദ്യോഗികമായി കൈമാറി.
സമാജം ട്രഷറർ ശ്രീ ശ്രീധരൻ -സുധ ശ്രീധരൻ ദമ്പതികൾക്ക് മുപ്പത്തൊമ്പതാം വിവാഹ വാർഷികാശംസകൾ യോഗം നേർന്നു.
ക്ഷേമ നിധി നടത്തി.
അടുത്ത മാസത്തെ യോഗം തൃശൂർ ശാഖ വാർഷികമായി മേയ് 14 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ശാഖയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുടക്കമുള്ള അജണ്ടയോടെ നടത്തുവാൻ തീരുമാനിച്ചു.
എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശ്രീ കെ. പി ഗോപകുമാറിന്റെ നന്ദിയോടെ യോഗം 6 ന് അവസാനിച്ചു.