ഏപ്രിൽ മാസ കുടുംബസംഗമം 16-ന് തിരുമല പ്രണവത്തിൽ ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ വസതിയിൽ നടത്തി. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീകാന്ത് എല്ലാ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ. ജെ. സി. പിഷാരടി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. ട്രഷറർ കണക്ക് അവതരിപ്പിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് ഏപ്രിൽ 23-ന് തൃശ്ശൂരിൽ നടക്കുന്ന പ്രതിനിധിസഭ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. മുരളീധരനും രമാദേവിക്കും നറുക്കെടുപ്പിലൂടെ ക്ഷേമനിധി ലഭിച്ചു.
പത്മാവതി, ശ്രീദേവി, ഹേമ എന്നിവർ വിഷുവുമായി ബന്ധപ്പെട്ട ഗാനങ്ങൾ ആലപിച്ചു. ശ്രീകാന്തും അനൂപും പാടിയ വേറിട്ട ഗാനങ്ങളും മികച്ച സ്വീകാര്യത നേടി. വിഷുവിനോടനുബന്ധിച്ച് ശാഖാ രക്ഷാധികാരി ശ്രീദേവി പിഷാരസ്യാർ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വിഷുക്കൈനീട്ടം സമ്മാനിച്ചു.
വാർഷിക കേന്ദ്രയോഗം നടക്കുന്നതിനാൽ മെയ് മാസത്തിൽ യോഗം ചേരേണ്ടെന്നു തീരുമാനിച്ചു. കുടുംബസംഗമം എന്ന നിലയിൽ അടുത്ത പ്രതിമാസ യോഗം ജൂൺ മാസത്തിൽ ഡോ. ഉണ്ണികൃഷ്ണ പിഷാരടിയുടെ ചാന്ദ്നി, ദേവിനഗർ, പാൽക്കുളങ്ങരയിലെ വസതിയിൽ നടത്തുവാൻ തീരുമാനിച്ച് യോഗം പര്യവസാനിച്ചു.