തിരുവനന്തപുരം ശാഖയുടെ മാർച്ച് കുടുംബസംഗമം യോഗം മാർച്ച് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുള്ള വൈ.എം.ആർഎ-115-ലെ ശ്രീ ടി എസ് ഉണ്ണികൃഷ്ണന്റെയും ശ്രീമതി അന്നമ്മ ഉണ്ണികൃഷ്ണന്റെയും വസതിയിൽ വെച്ച് നടന്നു.
ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
ആതിഥേയനായ ശ്രീ ഉണ്ണികൃഷ്ണൻ യോഗത്തിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം അന്തരിച്ച ശാഖാ അംഗങ്ങളുടെ സ്മരണയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു.
ജനുവരി മാസ യോഗ റിപ്പോർട്ട് പ്രസിഡണ്ട് ശ്രീ ജഗദീഷ് പിഷാരടി അവതരിപ്പിച്ചു.
ട്രഷറർ അനൂപ് പി പിക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ കണക്കുകൾ അവതരിപ്പിക്കാനായില്ല. 2022-23 വർഷത്തെ എല്ലാ വരിസംഖ്യകളും ശേഖരിച്ച് കേന്ദ്രത്തിലേക്ക് അയച്ചതായി പ്രസിഡണ്ട് ജഗദീഷ് അറിയിച്ചു.
തുടർന്ന് ശ്രീമതി പത്മാവതി പിഷാരസ്യാരും ശ്രീദേവി പിഷാരസ്യാരും ഭക്തിഗാനങ്ങൾ ആലപിച്ചു.
ക്ഷേമനിധി നടത്തി.
ഏപ്രിൽ മാസത്തെ കുടുംബസംഗമം ഏപ്രിൽ 9 ഞായറാഴ്ച തിരുമലയിലെ ഊടനാംകുഴി റോഡിലെ ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ വസതിയായ പ്രണവത്തിൽ നടത്തുവാൻ തീരുമാനിച്ചു.
സമാജം അംഗങ്ങളെ പ്രതിനിധീകരിച്ച് ശ്രീ പി പി മുരളീധരൻ യോഗത്തിനും തുടർന്നുള്ള ഉച്ചഭക്ഷണത്തിനും ആതിഥേയത്വം വഹിച്ച ശ്രീ ഉണ്ണികൃഷ്ണനും ശ്രീമതി അന്നമ്മയ്ക്കും നന്ദി പറഞ്ഞു കൊണ്ട് യോഗം പര്യവസാനിച്ചു.