മുംബൈ ശാഖയുടെ 430 മത് ഭരണസമിതി യോഗം വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ 19-03-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി.
ശ്രീമതി രാജേശ്വരി മുരളീധരൻ, ശ്രീമതി മിനി ശശിധരൻ, ശ്രീമതി സിന്ധു രമേഷ്, ശ്രീമതി ശുഭ ശശികുമാർ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം, കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
ശ്രീ. മനോജ് രമേശിൻറെ സമാജം ആജീവനാന്ത അംഗത്വ അപേക്ഷ യോഗം അംഗീകരിച്ചു. അദ്ദേഹത്തിന്റെയും പത്നി ഉഷ മനോജിന്റെയും PE&WS സാധാരണ അംഗത്വ അപേക്ഷകൾ പരിശോധിച്ചു കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ, എന്നിവ യോഗം അംഗീകരിച്ചു. ഇനിയും സമാഹരിക്കാൻ ബാക്കിയുള്ള തുളസീദളം PE&WS വരിസംഖ്യകൾ ഒന്നുരണ്ടു ദിവസത്തിനകം സമാഹരിച്ച് നൽകുവാൻ എല്ലാവരോടും ഖജാൻജി അഭ്യർത്ഥിച്ചു.
മുബൈ ശാഖാ തലത്തിൽ നടത്തി വന്നിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ച് വെൽഫെയർ കമ്മറ്റിയോട് ആലോചിച്ചു തീരുമാനിക്കാൻ ആവശ്യപ്പെടണമെന്നു യോഗത്തിൽ പങ്കെടുത്ത രവി പിഷാരോടി അഭ്യർത്ഥിച്ചു.
മുബൈ ശാഖാ ട്രഷററും വെബ് അഡ്മിനുമായ ശ്രീ മുരളി വട്ടേനാടിൻറെ ഏപ്രിൽ ഒന്നിന് നടത്തുന്ന പുസ്തക പ്രകാശന ചടങ്ങിന് യോഗം ആശംസകൾ അറിയിച്ചു.
തുടർന്ന് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 6.30 PMനു പര്യവസാനിച്ചു.