ജയകൃഷ്‌ണൻ തിച്ചൂര് പിഷാരത്തു കൃഷ്ണ പിഷാരോടിയുടെയും
പത്മാവതി അമ്മയുടെയും മകനായി 1968ൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു.
കൊല്ലങ്കോട് വിശ്വനാഥ അയ്യരുടെ കീഴിൽ ഒമ്പതാം വയസ്സിൽ മൃദംഗ പഠനം ആരംഭിച്ചു. കെ പി കൃഷ്ണ പൊതുവാളിന്റെയും പൊള്ളാച്ചി ഗോവിന്ദ രാജിന്റെയും കീഴിൽ തുടർ പഠനം നടത്തി. മൃദംഗ ചക്രവർത്തി ആയിരുന്ന പാലക്കാട്ട് മണി അയ്യരുടെ പുത്രനും സുപ്രസിദ്ധ മൃദംഗ വിദ്വാനായ ശ്രീ പാലക്കാട് ടി ആർ രാജാ മണിയുടെ കീഴിൽ മൃദംഗത്തിൽ പഠനം നടത്തി വരുന്നു. 1991 ൽ ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ് ആയി ജോലിയിൽ പ്രവേശിച്ചു. ഡോ. എ ജലജാ വർമയുടെ മേൽ നോട്ടത്തിൽ കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി ലഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കച്ചേരികൾക്ക് മൃദംഗം വായിച്ചിട്ടുള്ള ജയകൃഷ്ണന് നല്ലൊരു ശിഷ്യ സമ്പത്തുമുണ്ട്.
ഭാര്യ: ബിന്ദു.
മക്കൾ: പ്രണവ്, വൈഷ്ണവ്