ചെന്നൈ ശാഖ 2023 ജനുവരി മാസ യോഗം

ചെന്നൈ ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 29-01-2023 ഞായറാഴ്ച 3 PMനു അണ്ണാ നഗറിലുള്ള ശ്രീ രാമദാസിന്റെ(വൈസ് പ്രസിഡൻറ് ചെന്നൈ ശാഖ) വസതിയിൽ വച്ച് കൂടി.

മാസ്റ്റർ ശ്രീരാമിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ തുടർന്ന് അംഗങ്ങളുടെ നാരായണീയ പാരായണവും നടന്നു.

ഗൃഹനാഥൻ ശ്രീ രാംദാസും മിനി രാംദാസും ചേർന്ന് യോഗത്തിന് എത്തിയ ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ യോഗശേഷമുള്ള കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മറ്റു മരണപ്പെട്ടവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലി അർപ്പിച്ചു.

മുതിർന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ശ്രീ രാമദാസിന്റെ അമ്മ തൊണ്ണങ്ങാമത്ത് പിഷാരത്ത് രത്നം പിഷാരസ്യാർക്ക് ശാഖയുടെ സ്നേഹോപഹാരം പ്രസിഡണ്ട് ശ്രീ ടി പി രാമചന്ദ്രൻ നൽകി.
ശാഖയിലെ തന്നെ മറ്റൊരു മുതിർന്ന അംഗമായ തൊണ്ണങ്ങാമത്ത് പിഷാരത്ത് ശ്രീമതി വിശാലം പിഷാരസ്യാരെയും(ചെന്നൈ ശാഖയുടെ ട്രഷറർ അജിത് കൃഷ്ണൻറെ അമ്മ) യോഗം ഉപഹാരം നൽകി ആദരിച്ചു.

സെക്രട്ടറി പി ആര്‍ രാമചന്ദ്രൻ കഴിഞ്ഞ യോഗത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും തുളസിദളം വരിസംഖ്യ കുടിശ്ശിക ഉള്ളവരോട് അത് ട്രഷററെ ഏൽപ്പിക്കുന്നതിന് അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് മുതിർന്ന അംഗങ്ങളുടെ മുൻകാല സമാജം പ്രവർത്തനങ്ങളെപ്പറ്റിയും, പുതുതലമുറ ഇത് ഏറെറടുത്ത് സമാജത്തെ ശക്തിപ്പെടുത്തുന്നതിനായ് പ്രവർത്തിക്കണമെന്നും ശ്രീ എ പി നാരായണൻ അഭ്യർത്ഥിച്ചു.

നവംബർ മാസത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു മത്സരം സംഘടിപ്പിക്കുകയും, അതിലെ വിജയികൾക്ക് പ്രസിഡണ്ട് രാമചന്ദ്രൻ സമ്മാനങ്ങൾ നൽകുകയും ചെയ്തു. പിന്നീട് മാസ്റ്റർ ശ്രീരാം, ഗൗരി, അനിരുദ്ധ് എന്നിവരുടെ കലാപരിപാടികളും, അംഗങ്ങൾ എല്ലാവരും ചേർന്ന് തമ്പോല കളിക്കുകയും, വിജയികൾക്ക് പാരിതോഷികം നൽകുകയും ചെയ്തു.

രണ്ടുവർഷത്തോളമായി ചെന്നൈ ശാഖയിലെ അംഗങ്ങൾക്കായി അർപ്പണ മനോഭാവത്തോടെ നാരായണീയം ക്ലാസ് എടുത്തിരുന്ന ശ്രീമതി മിനി രാമദാസിനെ അംഗങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു.

ശാഖയിലെ തന്നെ ഒരംഗമായ ശ്രീമതി സുമിത സതീഷിന് രസതന്ത്രത്തിലെ ഗവേഷണത്തിന് PhD ലഭിച്ചതിൽ ശാഖ അവരെ അഭിനന്ദിച്ചു. തുടർന്ന് Dr. സുമിത ഗവേഷണ വിഷയത്തെക്കുറിച്ച് വിശദമാക്കി.

ജോയിൻ സെക്രട്ടറി ഗോപിനാഥൻ, ശ്രീ രാംദാസിനും, മിനി രാമദാസിനും, യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

1+

One thought on “ചെന്നൈ ശാഖ 2023 ജനുവരി മാസ യോഗം

  1. ചെന്നൈ ശാഖാ ഭാരവാഹികൾക്കും
    അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
    🙏

    0

Leave a Reply

Your email address will not be published. Required fields are marked *