എറണാകുളം ശാഖ 2022 ഡിസംബർ മാസ യോഗം

ശാഖയുടെ 2022 ഡിസംബർ മാസത്തെ യോഗം ഡിസംബർ 21 ബുധനാഴ്ച രാത്രി 7 മണിക്ക് ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ കൂടി. ശ്രീമതി ഉഷ നാരായണന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം യോഗനടപടികൾ ആരംഭിച്ചു.

ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ മീറ്റിംഗിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.

പ്രസിഡണ്ട് ശ്രീ ദിനേശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശാഖ യോഗങ്ങളിൽ അംഗങ്ങളുടെ പങ്കാളിത്തം കുറയുന്നതു കാണുന്നുണ്ടെന്നും ശാഖ വാട്സ്ആപ് ഗ്രൂപ്പിൽ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ട വിധത്തിൽ മറുപടി നൽകാത്തതു ഖേദകരമാണെന്നും പറഞ്ഞു. അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശാഖ തലത്തിൽ ഫാമിലി ടൂർ പോലെയുള്ളവ നടത്തുന്നത് നല്ലതായിരിക്കുമെന്ന് ശ്രീ സന്തോഷ് S പിഷാരോടി അഭിപ്രായപ്പെട്ടു. അംഗങ്ങൾ ആദരാഞ്ജലികൾ, അഭിനന്ദനങ്ങൾ എന്നിവക്കൊക്കെ മറുപടി പറയുകയും ശാഖയുടെ തീരുമാനങ്ങളിൽ മറുപടി പറയാതെയിരിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം മനസ്സിലാകുന്നില്ലെന്നും യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു.

സർഗ്ഗോത്സവത്തിലെ ശാഖയുടെ പ്രോഗ്രാമുകളായ ഫ്യൂഷൻ ഗാനമേളയുടെയും ഡാൻസിന്റെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു യഥാക്രമം ശ്രീമതി ദീപ വിജയകുമാർ, ശ്രീമതി ഉഷ നാരായണൻ എന്നിവർ അറിയിച്ചു.

ശാഖ വാട്സ്ആപ് ഗ്രൂപ്പിൽ ശാഖയുമായി ബന്ധമില്ലാത്ത പല വാർത്തകളും വരുന്നതിനാലും കൂടിയാണ് ശാഖയുടെ ചില സുപ്രധാന വിവരങ്ങൾ അംഗങ്ങളിൽ പലരും അറിയാതെ പോകുന്നതെന്ന് ശ്രീ സന്തോഷ് പറഞ്ഞു. തുടർന്ന് ശാഖ മുൻ പ്രസിഡന്റ് കൂടിയായ ശ്രീ എ രാമചന്ദ്ര പിഷാരോടി ഗൃഹസന്ദർശനം ഊർജ്ജിതമാക്കണമെന്നും കമ്മിറ്റി അംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അതാത് ഏരിയകളിൽ അത് നടത്തണമെന്നും അഭിപ്രായപ്പെട്ടു. അതിനു ശേഷം ക്ഷേമനിധി നറുക്കെടുപ്പ് നടത്തി. 2023 ജനുവരിയോടെ ഇപ്പോഴുള്ള ക്ഷേമനിധി അവസാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രതിമാസയോഗത്തിനു ഗൃഹങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പ് നടത്തി അടുത്ത യോഗങ്ങളിക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കുമെന്നു ശ്രീമതി ഉഷ നാരായണൻ അഭിപ്രായപ്പെട്ടു. ട്രഷറർ ശ്രീ രാധാകൃഷ്ണൻ, മീറ്റിംഗുകൾ ഓഫ്‌ലൈൻ ആയിത്തന്നെ നടത്തണമെന്ന് പറഞ്ഞു.

തുടർന്ന് അദ്ദേഹത്തിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *