കുരുന്നു സംഗീത പ്രതിഭക്ക് കീ ബോർഡ് സമ്മാനിച്ച് രവികുമാർ

കുരുന്നു സംഗീത പ്രതിഭക്ക് കീ ബോർഡ് സമ്മാനിച്ച് തൃശൂർ ശാഖയിലെ രവികുമാർ മാതൃകയായി.

പെരുമ്പിലാവ് സ്വദേശി ഇഷാൻ കൃഷ്ണ എന്ന എട്ടു വയസ്സുകാരൻ ടോയ് കീ ബോർഡിൽ ഒറ്റ വിരൽ മാത്രമുപയോഗിച്ച് വായിച്ച മനോഹരമായ ഗാനങ്ങളെപ്പറ്റിയുള്ള വിവരമറിഞ്ഞ് തൃശൂർ ജില്ലാ കളക്ടർ ശ്രീമതി ഹരിത വി കുമാർ അവനെ വിളിച്ചു വരുത്തി അവ കേട്ട് അഭിനന്ദിച്ച വിവരം പത്രങ്ങളിൽ വന്നിരുന്നു.

ഇതേ തുടർന്ന് തൃശൂർ കോലഴി പൂവനി നീലാംബരിയിൽ ശ്രീ ടി പി രവികുമാർ സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ള ഇഷാന് ഒരു പുതിയ പ്രൊഫഷണൽ കീ ബോർഡ് സമ്മാനിക്കാൻ തയ്യാറാണെന്ന് മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ ബഹു. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽത്തന്നെ ഇഷാന് ശ്രീ രവികുമാർ കീ ബോർഡ് സമ്മാനിച്ചു. കൂടാതെ തൃശൂർ ചേതന മ്യൂസിക് ഇൻസ്ടിട്യൂട്ടിൽ ജില്ലാ കലക്ടറുടെ സഹകരണത്തോടെ സൗജന്യമായി കീ ബോർഡ് പഠിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

തേനാരി പിഷാരത്ത് രവികുമാറിന്റെ പത്നി വെള്ളാരപ്പിള്ളി പടിഞ്ഞാറേ പിഷാരത്ത് മിനി. മക്കൾ നവനീത്, നന്ദ കിഷോർ.

ഒരു പ്രൊഫഷണൽ വയലിനിസ്റ്റ് കൂടിയായ ശ്രീ രവികുമാറിന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!

12+

3 thoughts on “കുരുന്നു സംഗീത പ്രതിഭക്ക് കീ ബോർഡ് സമ്മാനിച്ച് രവികുമാർ

  1. Well done! Ravi. Your act is inspirational.
    Congratulations, Ishan Krishna! Here after try to prove your best by all means.
    Also best wishes for Ma’am Haritha V Kumar (Dist. Collector)

    0
  2. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു എട്ടുവയസ്സുകാരൻ സംഗീതപ്രതിഭ ഈഷാൻ ക്യഷ്ണക്ക് ഒരു കീബോർഡ് സമ്മാനിച്ച ശ്രീ രവികുമാറിന് അഭിനന്ദനങ്ങൾ അറിയിച്ച് കൊള്ളുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *