ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 12-11-22 ശനിയാഴ്ച 10.30AM നു മണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ ഗീതാഞ്ജലി ഗിരീഷ്, പൂർണ്ണിമ വിജയൻ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ നളിനി പിഷാരസ്യാർ, തങ്കമണി വേണുഗോപാൽ, ദേവി പ്രഭാകരൻ, ശോഭ വത്സൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കുമാരി പൂർണ്ണിമ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ശാഖാഗം ശ്രീ കിഷോറിന്റെ മാതാവ് ശ്രീമതി ഗൗരി പിഷാരസ്യാരുടെയും മറ്റു സമുദായാംഗങ്ങളുടെയും വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തുടർന്ന് അന്നത്തെ പ്രധാന ചടങ്ങായ അനുമോദനത്തിലേക്കു കടന്നു. അന്നേ ദിവസം അമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേണുഗോപാൽ-തങ്കമണി ദമ്പതിമാരെ യോഗം അനുമോദിച്ചു. ശാഖയുടെ ഉപഹാരം സെക്രട്ടറി ശ്രീ സേതുമാധവൻ സമ്മാനിച്ചു. ശ്രീ K. P. രവി, ഹരികൃഷ്ണൻ പിഷാരടി, ആനന്ദൻ പിഷാരടി (അഷ്ടമിച്ചിറ), പദ്മിനി. K. P, വിജയൻ ആലങ്ങാട്, ശ്രീമതി ശ്രീദേവി പ്രഭാകരൻ (കോങ്ങാട്), സിന്ധു രാജേന്ദ്രൻ (കോഴിക്കോട്), വനജ ഉണ്ണികൃഷ്ണൻ (തൃശ്ശൂർ) തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു. ദമ്പതിമാർ അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.
കുമാരി രേവതി വർമ്മക്ക് കേന്ദ്രത്തിൽ നിന്നും കിട്ടിയ സ്കോളർഷിപ്പ് പ്രസിഡണ്ട് നൽകി. സർഗ്ഗോത്സവം 22 ലേക്കു ശാഖയിൽ നിന്നുമുള്ള ആദ്യ സംഭാവന ശ്രീ വേണുഗോപാൽ പ്രോഗ്രാം കോർഡിനേറ്ററായ ഹരികൃഷ്ണപിഷാരോടിക്ക് നൽകി ഉൽഘാടനം ചെയ്തു. തുടർന്ന് ശ്രീ ഹരികൃഷ്ണൻ പിഷാരടി, ദിവാകര പിഷാരടി, വേണുദാസ്, ശ്രീമതിമാർ മഞ്ജു വിജയൻ, സിന്ധു രാജേന്ദ്രൻ (കോഴിക്കോട്), വനജ ഉണ്ണികൃഷ്ണൻ, ചൈത്ര വത്സൻ, കുമാരിമാർ പൂർണിമ, ശ്രീലക്ഷ്മി എന്നിവർ ഗാനങ്ങൾ ആലപിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ. മധു വായിച്ചതു യോഗം അംഗീകരിച്ചു. സർഗ്ഗോത്സവം ചർച്ചകൾ നടന്നു.
അടുത്ത മാസത്തെ യോഗം 25-12-22 ഞായറാഴ്ച 3.30PM നു കുട്ടമശ്ശേരി ശ്രീ ജയന്റെ വസതിയിൽ (രാഗസുധ) നടത്തുവാൻ തീരുമാനിച്ചു. ശ്രീ K. N., വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു. തുടർന്ന് ഗംഭീരമായ വിവാഹ വാർഷിക സദ്യയും ഉണ്ടായിരുന്നു.
Congratulations on 50th
wedding anniversary to Shri Venugopal Pishrody and Smt Thankamani Pisharasiar.
🌷⚘🌼🌻🌺
ചൊവ്വരശാഖയുടെ നവമ്പർ മാസത്തെയോഗം നടത്താൻ എല്ലാവിധ സഹായങ്ങളും നൽകിയ ശ്രീ വേണുഗോപാൽദമ്പതികൾക്ക് നന്ദി പറയുന്നതോടൊപ്പം അമ്പതാം വിവാഹവാർഷികം ആഘോഷിക്കുന്ന അവർക്ക് ഞങ്ങളുടെ ഹാർദ്ദമായ അനുമോദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു