കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം 6.11.22 ന് പയ്യപ്പാടി അജിത്കുമാറിന്റെ വസതിയായ ശ്രീശൈലത്ത് വെച്ച് നടന്നു.
വിനായക് പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ അജിത്കുമാർ എല്ലാ ശാഖാഗങ്ങളെയും യോഗത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കാരണം പ്രസിഡണ്ട് ശ്രീ A.P.അശോക് കുമാരിനു യോഗത്തിലേക്ക് എത്തുവാൻ സാധിച്ചില്ല. വൈസ് പ്രസിഡണ്ട് ദേവകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പ്രസിഡണ്ട് വീഡിയോ കോളിലൂടെ യോഗ നടപടികൾ നിരീക്ഷിക്കുകയും അഭിപ്രായങ്ങളും തീരുമാനങ്ങളും പങ്കുവെക്കുകയും ചെയ്തു.
ദുരിതം നിറഞ്ഞ കഴിഞ്ഞ രണ്ടര വർഷ കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാ ശാഖാഗങ്ങളുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.
ദേവകുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ തുലാ വർഷത്തിന്റെ പ്രതികൂല സാഹചര്യത്തിലും വളരെ അധികം അംഗങ്ങൾ എത്തി ചേർന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. രക്ഷാധികാരി ശ്രീ P N സുരേന്ദ്ര പിഷാരോടി വാർഷിക യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിനു എത്തിയ മുൻകാല ശാഖ പ്രവർത്തകരെയും മുതിർന്ന ശാഖ അംഗങ്ങളെയും പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖയിൽ ഉള്ള ഒരു മുതിർന്ന അംഗത്തിന് 1000 രൂപ മാസ പെൻഷൻ നൽകുവാൻ മണർകാട് കാവ്യശ്രീയിലെ മോഹനൻ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സന്മനസ്സിനെ യോഗം അഭിനന്ദിച്ചു.
ഹരികുമാർ അവതരിപ്പിച്ച 2019-22 വാർഷിക റിപ്പോർട്ടും കണക്കും യോഗം പാസ്സാക്കി. കേശവ പിഷാരോടി, കെ.പി.ഗീത പിഷാരസ്യാർ, ദേവി മോഹൻ, അജിത്ത് പിഷാരോടി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
അധ്യക്ഷൻ അവതരിപ്പിച്ച 2022-24 വർഷത്തേക്കുള്ള ഭരണ സമിതിയെ ശാഖ അംഗങ്ങൾ അംഗീകരിക്കുകയും പുതിയ ഭരണ സമിതിയെ അനുമോദിക്കുകയും ചെയ്തു.
രക്ഷാധികാരിമാർ :
1. ശ്രീ P.N.സുരേന്ദ്ര പിഷാരോടി, നീണ്ടൂർ
2. ശ്രീ മധുസൂദന പിഷാരോടി, പയ്യപ്പാടി
പ്രസിഡണ്ട് : ശ്രീ A.P.അശോക് കുമാർ,
വൈസ് പ്രസിഡണ്ടുമാർ :
1.ശ്രീ ദേവകുമാർ, വെന്നിമല
2. ശ്രീ C.K.കൃഷ്ണ പിഷാരോടി, നാഗമ്പടം
സെക്രട്ടറി : K.P.ഗോകുലകൃഷ്ണൻ, കുമാരനല്ലൂർ
ജോയിന്റ് സെക്രട്ടറിമാർ :
1. ശ്രീ പ്രവീൺകുമാർ, പയ്യപ്പാടി
2. ശ്രീ ഹരികുമാർ, ഏറ്റുമാനൂർ
ട്രഷറർ : ശ്രീ M.S.അജിത്കുമാർ, പയ്യപ്പാടി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
1. ശ്രീമതി ഗീത, മറിയപ്പിള്ളി
2. ശ്രീമതി കമലം പിഷാരസ്യാർ, നീണ്ടൂർ
3. ശ്രീ ഋഷികേശ പിഷാരോടി, ഓണംതുരുത്ത്
4. ശ്രീ രമേശൻ, മണർകാട്
5. ശ്രീമതി സുമംഗല, ഏറ്റുമാനൂർ
6. ശ്രീ അരവിന്ദാക്ഷൻ, മണർകാട്
സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ഗോകുലകൃഷ്ണൻ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും 2022-24 വർഷത്തേക്കുള്ള രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.
യോഗം ചർച്ച ചെയ്തു എടുത്ത പ്രധാന തീരുമാനങ്ങൾ :
1) ശാഖയുടെ പ്രതിമാസ യോഗങ്ങൾ മാസത്തിലെ ആദ്യ ഞായറാഴ്ച നടത്തുന്നതാണ്.
2) 2019-20, 2020-21 & 2021-22 എന്നീ 3 വർഷത്തെ വരിസംഖ്യ അംഗങ്ങളിൽ നിന്നും 2023 മാർച്ചിന് മുമ്പായി പിരിച്ചെടുക്കുവാൻ തീരുമാനമായി. എല്ലാ ശാഖാ അംഗങ്ങളും ഈ തുക സെക്രട്ടറിയെയോ ട്രഷററയോ അല്ലെങ്കിൽ മറ്റു ഭാരവാഹികളെയോ ഗൂഗിൾ പേ മുഖേനയോ അഥവാ നേരിട്ടോ ഏല്പിക്കണമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു. ഓരോ അംഗത്തിന്റെയും കുടിശ്ശികയുടെ വിവരങ്ങൾ അവരെ അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേന്ദ്രത്തിലേക്ക് ശാഖ നൽകേണ്ട വരിസംഖ്യയുടെ കുടിശ്ശികയും തുളസീദളത്തിന്റെ കുടിശ്ശികയും എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്തി.
3) ബാങ്ക് അക്കൗണ്ട് തൽകാലം നീണ്ടൂർ സഹകരണ ബാങ്കിൽ തന്നെ തുടരുവാൻ തീരുമാനിച്ചു.
4) 3 വർഷമായി ശാഖ നൽകുന്ന സ്കോളർഷിപ്പ് നൽകുവാൻ ശാഖയ്ക്ക് സാധിച്ചിട്ടില്ല.ഇതു 2023 മാർച്ചിന് മുമ്പായി കൊടുക്കുവാൻ തീരുമാനിച്ചു. ഇതിനായി 2020, 2021, 2022 വർഷങ്ങളിൽ 10 ലും 12 ലും പാസ്സായ കുട്ടികളുടെ രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് 30.11.22 നു മുമ്പായി സെക്രട്ടറിക്കു അയച്ചു കൊടുക്കുവാൻ യോഗം ആവശ്യപ്പെട്ടു. ഇതിനായി ഒരു കത്ത് എല്ലാ അംഗങ്ങൾക്കും Whatsapp മുഖേന അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
5) ശാഖ അംഗങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി ഡിജിറ്റൽ രൂപത്തിൽ ഡിസംബർ 31, 2022 നു മുമ്പായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിവരങ്ങൾ അംഗങ്ങളിൽ നിന്നും ശേഖരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
6) ജനവരി 1, 2023 മുതൽ ശാഖയുടെ പുതിയ ക്ഷേമനിധി തുടങ്ങുന്നതാണ്. മുഴുവൻ വിവരങ്ങൾ ഡിസംബർ മാസ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ്.
7) ശാഖ അംഗങ്ങളുടെ ഒരു ദിവസ ഉല്ലാസ യാത്ര ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു.
8) യുവാക്കളെ ശാഖ പ്രവർത്തനത്തിലേക്കു ആകർഷിക്കുവാനും ശാഖക്കു ഒരു ചെറിയ വരുമാന മാർഗം ഉണ്ടാക്കുവാനും youtube ചാനൽ പോലുള്ള ഓൺലൈൻ പ്രവർത്തനങ്ങളോ മറ്റു നല്ല ആശയങ്ങളോ യുവാക്കളിൽ നിന്നും ക്ഷണിക്കുവാൻ സെക്രട്ടറിയെ ചുമതലപെടുത്തി.
കേന്ദ്രം തൃശൂരിൽ ഡിസംബർ 24 നു നടത്തുന്ന സർഗ്ഗോത്സവം പരിപാടിയിൽ ശാഖയുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ശാഖ അംഗങ്ങൾ പേരു വിവരങ്ങൾ നവംബർ 15 നു മുമ്പ് ശാഖ പ്രസിഡണ്ടിനെയോ സെക്രട്ടറിയെയോ ഏല്പിക്കേണ്ടതാണ്.
Whatsapp ഗ്രൂപ്പ് കൂടുതൽ സജീവമാക്കുവാൻ എല്ലാ ശാഖ അംഗങ്ങളുടെയും സഹകരണം യോഗം അഭ്യർത്ഥിച്ചു.
മത്സരങ്ങളും സമ്മാന ദാനവും തമ്പോലയും നടത്തി. പങ്കെടുത്ത എല്ലാ അംഗങ്ങളും കൂടി ഗ്രൂപ്പ് ഫോട്ടോ എടുത്തു. വിഭവ സമൃദ്ധമായ സ്വാദിഷ്ട ഭക്ഷണങ്ങളോടു കൂടി സൽക്കാരം ഒരുക്കിയ അജിത്ത്കുമാറിനും കുടുംബാംഗങ്ങൾക്കും കോരി ചൊരിയുന്ന മഴയത്തും എത്തിയ എല്ലാ ശാഖ അംഗങ്ങൾക്കും ദേവി മോഹൻ കൃതജ്ഞത രേഖപ്പെടുത്തി.