ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം താംബരത്തുള്ള ശ്രീ എൻ . സുന്ദരേശന്റെ വസതിയിൽ വെച്ച് ഞായറാഴ്ച (30 Oct 22) വൈകിട്ട് മൂന്നു മണിക്കു കൂടി.
മുൻ യോഗത്തിൽ തീരുമാനിച്ച പ്രകാരം ശാഖയിലെ മുതിർന്ന അംഗങ്ങളെ അവരുടെ ഭവനങ്ങളിൽ പോയി ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാസത്തെ യോഗം ശ്രീ സുന്ദരേശന്റെ വസതിയിൽ നടത്തിയത്. അദ്ദേഹം ചെന്നൈ ശാഖയുടെ മുൻകാല സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തി.
സമാജം അംഗങ്ങളുടെ നാരായണീയ പാരായണത്തോടു കൂടി യോഗം ആരംഭിച്ചു. തുടർന്ന് ശ്രീ സുന്ദരേശനും പത്നിക്കും ശാഖയുടെ വകയായി ഒരു സ്നേഹോപഹാരം, ശ്രീ സുകുമാരനും പത്നിയും ചേർന്ന് നൽകി.
മുൻകാലങ്ങളിൽ ശ്രീ സുന്ദരേശൻ സമാജത്തിനു വേണ്ടി ചെയ്ത നിസ്വാർത്ഥ സേവനങ്ങളെ സ്മരിച്ചുകൊണ്ട് ശ്രീ എ പി നാരായണൻ സംസാരിച്ചു.
നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ചെന്നൈ ശാഖയിലെ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടി ഒരു മത്സരം എന്ന ആശയം സെക്രട്ടറി അവതരിപ്പിക്കുകയും അത് എല്ലാ അംഗങ്ങളും അംഗീകരിച്ച് നടപ്പാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. സമ്മാനദാനം ഡിസംബർ മാസത്തെ ശാഖാ യോഗത്തിൽ വെച്ച് നൽകാമെന്നും തീരുമാനിച്ചു.
ശ്രീ ടി പി സുകുമാരൻ എല്ലാവർക്കും നന്ദി അറിയിച്ചതോടെ യോഗം പര്യവസാനിച്ചു.
Congratulations to Sri Sundaresan and Mrs Radha Lakhmi Sundaresan.🙏🙏