ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 15-10-22ന് ശനിയാഴ്ച 3 PMനു ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്ത് വെച്ച് നടന്നു.
ശ്രീമതി എം.പി. നിഷ ദീപം കൊളുത്തി. ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കുശേഷം മായാ സന്തോഷ് പുരാണപാരായണം നടത്തി .
കഴിഞ്ഞ മാസങ്ങളിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ദേഹവിയോഗത്തിൽ മൗനപ്രാർത്ഥന നടത്തി.
ഗൃഹനാഥൻ എം .പി. സന്തോഷ് സ്വാഗതമാശംസിച്ചു.
ശാഖാ പ്രസിഡണ്ട് എ പി രാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ഇൻഷുറൻസിൽ ചേരാത്തവരെല്ലാം വേഗം ചേരണമെന്നും അതിൻെറ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു.
സർഗ്ഗോത്സവം ചർച്ചയിൽ ഗീത, സന്തോഷ്, മായ, നിഷ, ഭവ്യ, ഗോപിനാഥൻ, എ. പി. രാജൻ, പീതാംബരൻ എന്നിവർ സജീവമായി പങ്കെടുത്തു.
ശാഖയിൽ നിന്ന് പരമാവധി പരിപാടികൾ അവതരിപ്പിക്കാൻ എല്ലാ ശാഖാ അംഗങ്ങളെയും സർഗ്ഗോൽസവ വേദിയിലേക്ക് ക്ഷണിക്കുവാനും തീരുമാനിച്ചു.
മെഗാ തിരുവാതിരയിൽ വടക്കാഞ്ചേരി ശാഖയുടെ സാന്നിധ്യം ഉണ്ടാവണമെന്ന് ശ്രീമതി എ. പി .ഗീത പ്രത്യേകം പറഞ്ഞതിൻ പ്രകാരം ശാഖയിൽ നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ശ്രീ കെ .പി. പീതാംബരൻെറ നന്ദി പ്രകടനത്തിനുശേഷം 5 മണിക്ക് യോഗം അവസാനിച്ചു.