കോട്ടയം ശാഖ 2022 ഒക്ടോബർ മാസ യോഗം

കോട്ടയം ശാഖയുടെ യോഗം 09-10-2022 ഞായറാഴ്ച സെക്രട്ടറി ഹരികുമാറിന്റെ വസതിയായ അശോകത്ത് പിഷാരത്ത് വെച്ച് കൂടി.

ഗൃഹനാഥൻ എല്ലാ ശാഖാ അംഗങ്ങളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

പ്രസിഡണ്ട് എ പി അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം പഴയ പോലെ സജീവമാക്കാൻ എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു.

ശാഖയുടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ ശാഖ പുനഃസംഘടിപ്പിക്കാൻ തീരുമാനമായി. പുതിയ സെക്രട്ടറിയായി കെ പി ഗോകുലകൃഷ്ണനെയും ട്രഷററായി അജിത് കുമാറിനെയും തിരഞ്ഞെടുത്തു. ഔദ്യോഗിക തിരക്ക് കാരണം സജീവ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുവാൻ നിര്ബന്ധിതനായ മുൻ സെക്രട്ടറി ഹരികുമാറിനും ട്രഷറർ രാധാകൃഷ്ണനും അവരുടെ ആത്മാർത്ഥ പ്രവർത്തനങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി.

നവംബർ 6 നു ശാഖയുടെ വാർഷിക പൊതു യോഗം നടത്തുവാൻ തീരുമാനിച്ചു നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+

One thought on “കോട്ടയം ശാഖ 2022 ഒക്ടോബർ മാസ യോഗം

  1. കോട്ടയം ശാഖ ഇനിയും പൂർവ്വാധികം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *