ചെന്നൈ ശാഖയുടെ 2022ലെ പൊതുയോഗം

ചെന്നൈ ശാഖയുടെ പൊതുയോഗം 2022 ഒക്ടോബർ 2 ഞായറാഴ്ച ആൾവാർ തിരുനഗറിലുള്ള ശ്രീ. പി. കെ. പിഷാരടിയുടെ ഭവനമായ ‘ദ്വാരക‘ യിൽ വച്ച് കൂടി. രാവിലെ 10.30നു ആരംഭിച്ച യോഗത്തിൽ 40 ഓളം അംഗങ്ങൾ പങ്കെടുത്തു.

ഗൃഹനാഥ ശ്രീമതി തങ്കം പിഷാരസ്യാർ നിലവിളക്ക് കൊളുത്തിയതോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ടിന്റെ അഭാവത്തിൽ സെക്രട്ടറി ശ്രീ. ഗോപിനാഥനും ശ്രീ. എ. പി നാരായണനും ചേർന്ന് യോഗ നടപടികൾ നിയന്ത്രിച്ചു .

മാസ്റ്റർ അനിരുദ്ധിൻറെ ഗണേശ സ്തുതി, ശ്രീമതി ടി. പി. രുഗ്മിണി, ശ്രീമതി രമേശ്വരി എന്നിവരുടെ ശ്രീകൃഷ്ണ സ്തുതി എന്നിവയ്ക്ക് ശേഷം അംഗങ്ങളുടെ നാരായണീയ പാരായണം നടന്നു.

നമ്മെ വിട്ടുപിരിഞ്ഞ എല്ലാ സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി നടത്തിയ മൗന പ്രാർത്ഥനക്കു ശേഷം ശ്രീ ടി പി സുകുമാരൻ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്വയം പരിചയപ്പെടുത്തി.

ഒരിക്കൽ ശാഖയുടെ സജീവ പ്രവർത്തകരായിരുന്ന, എന്നാൽ ഇന്ന് പ്രായാധിക്യം കൊണ്ട് യോഗങ്ങളിൽ പങ്കെടുക്കാനാവാത്ത മുതിർന്ന അംഗങ്ങളുടെ സാന്നിദ്ധ്യമായിരുന്നു ഈ യോഗത്തിന്റെ പ്രധാന ആകർഷണം. അവരെ ഓരോരുത്തരെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ടും സമാജത്തിനു വേണ്ടിയുള്ള അവരുടെ നിസ്വാർത്ഥ സേവനങ്ങളെ സ്മരിച്ചുകൊണ്ടും ശ്രീ എ. പി. നാരായണൻ സംസാരിച്ചു.

80 വയസ്സു കഴിഞ്ഞ ശ്രീ. പി. കെ. പിഷാരടി, പത്നി ശ്രീമതി തങ്കം പിഷാരസ്യാർ, ശ്രീമതി മാലതി ഗോവിന്ദൻ, ശ്രീ. പി .പി. നാരായണൻ, ശ്രീ ടി. പി. രാംകുമാർ, ശ്രീ. പി. ജയരാജൻ എന്നിവരെ ശാഖയുടെ സ്നേഹോപഹാരം നൽകി ആദരിക്കുകയും അംഗങ്ങൾ അവരുടെ ആശീർവാദം ഏറ്റുവാങ്ങുകയും ചെയ്തു. യോഗത്തിൽ പങ്കെടുക്കാനാവാത്ത ശ്രീ. പി. കരുണാകരൻ, ശ്രീമതി. വിശാലം പിഷാരസ്യാർ, ശ്രീ. എൻ. സുന്ദരേശൻ, ശ്രീമതി. രത്നം രാമൻ എന്നിവരെ അവരുടെ വീടുകളിൽ ചെന്ന്  ആദരിക്കാൻ തീരുമാനിച്ചു.

ശാഖയുടെ സ്നേഹാദരങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും ഈ അവസരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും സീനിയേഴ്സ് രേഖപ്പെടുത്തി. സമാജത്തിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളെക്കൊണ്ടാവും വിധമുള്ള സഹായസഹകരണങ്ങൾ അവർ വാഗ്ദാനം ചെയ്തു. യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും ശ്രീമതി മാലതി ഗോവിന്ദൻ ഒരു ചെറിയ സമ്മാനം നൽകി.

യോഗത്തിൽ പങ്കെടുത്ത കോങ്ങാട് ശാഖാംഗവും സമാജത്തിന്റെ ഓഡിറ്ററുമായ ശ്രീ. ഹരിദാസ് സമാജം പ്രവർത്തനങ്ങളെക്കുറിച്ചു  സംസാരിച്ചു.

തുടർന്ന് ശാഖയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

രക്ഷാധികാരി: പി. കരുണാകരൻ
പ്രസിഡൻറ്: ടി.പി. രാമചന്ദ്രൻ
വൈസ് പ്രസിഡൻറ്: ആർ. രാംദാസ്
സെക്രട്ടറി: പി ആർ. രാമചന്ദ്രൻ
ജോയിൻറ് സെക്രട്ടറി:ഗോപിനാഥൻ. എം.
ട്രഷറർ : ടി. അജിത് കൃഷ്ണൻ
ഭരണസമിതി അംഗങ്ങൾ: ഗീത ധനശേഖരൻ, രമ്യ ജയചന്ദ്രൻ, രജിത. കെ. പി., അനീഷ് കുമാർ .എൻ., അജിത് ദാമോദരൻ, ജയശ്രീ അജിത് കൃഷ്ണൻ.

തുടർന്ന് നിയുക്ത സെക്രട്ടറി ശ്രീ .പി .ആർ. രാമചന്ദ്രൻ നന്ദി പ്രകാശനം നിർവ്വഹിച്ചു. അനുമോദനച്ചടങ്ങ് ഭംഗിയായി നടത്തുവാൻ മുൻകൈ എടുത്ത എല്ലാ അംഗങ്ങൾക്കും വിശിഷ്യാ ഇതിനായി അഹോരാത്രം പ്രയത്നിച്ച ശ്രീമതി ഗീത ധനശേഖരനും തങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മറന്ന് സമാജത്തിനു വേണ്ടി ഒരു ദിവസം ചെലവിടാൻ എത്തിയ മുതിർന്ന അംഗങ്ങൾക്കും യോഗത്തിൽ പങ്കെടുത്തവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിച്ചതായി പ്രഖ്യാപിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *