പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഈ വർഷത്തെ വാർഷികവും ഓണാഘോഷവും സെപ്തംബർ 11-ാം തിയ്യതി രാവിലെ 8.30 ന് രക്ഷാധികാരി ശ്രി കെ.പി.ഗോപാലപിഷാരോടി പതാക ഉയർത്തി കൊണ്ട് ആരംഭിച്ചു.
കുമാരി മാനസിയും കൂട്ടുകാരും മനോഹരമായ പൂക്കളം കാലത്ത് തന്നെ ഒരുക്കിയിരുന്നു.
പ്രഭാത ഭക്ഷണത്തിനു ശേഷം കെ .പി. ഗീത, ഉഷ എന്നിവർ മാലക്കെട്ട് മത്സരത്തിൽ പങ്കെടുത്തു. 9.30 ന് ദീപം കൊളുത്തി പൊതുയോഗം ആരംഭിച്ചു.
അമേയ, വിഷ്ണു മായ, ആര്യ എന്നിവർ പ്രാർത്ഥനയും, ശാന്ത പിഷാരസ്യാർ, ഉഷ , ഗീത തുടങ്ങിയവർ നാരായണീയപാരായണവും( ദശകം 68) വായിച്ചു.
യോഗത്തിൽ 110 ഓളം പേർ പങ്കെടുത്തു. എല്ലാവർക്കും ശ്രീ അച്ചുതാനന്ദൻ സ്വാഗതമാശംസിച്ചു.
ആദ്യമായി പിഷാരോടി സമാജം ഏകീകരിച്ച ചടങ്ങ് ഗ്രന്ഥം ഉണ്ടാക്കിയ കമ്മിറ്റിയിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ആചാര്യരത്നം ബഹുമതി ലഭിച്ച അനിയമ്മാമനെയും ശ്രീ കെ.പി. രാമചന്ദ്ര പിഷാരോടിയേയും പത്നി സമേതം, ശിഷ്യന്മാരായ എം.പി.ഹരിദാസൻ, അനിൽ കൃഷ്ണൻ, സുദീപ് എന്നിവർ വാദ്യമേളത്തോടെ വേദിയിലേക്ക് ആനയിച്ച് അത്യാദരപൂർവ്വം ഗുരുപൂജ നടത്തി.
മൺമറഞ്ഞു പോയ സ്വജനാംഗങ്ങൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി.അതോടൊപ്പം തന്നെ നമ്മെ വിട്ടു പോയ മുൻ കാല പ്രവർത്തകർക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്തു.
പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികളായ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രി. സുരേന്ദ്ര പിഷാരോടി, പട്ടാമ്പി ശാഖ പ്രതിനിധി ശ്രീ എ പി രാമകൃഷ്ണൻ, പാലക്കാട് ശാഖാ പ്രസിഡണ്ട് ഉണ്ണികൃഷ്ണപിഷാരോടി, സെക്രട്ടറി മുകുന്ദൻ പിഷാരോടി, ആലത്തൂർ ശാഖാ പ്രതിനിധി എം.പി.രാഘവൻ. ശാഖയിലെ മുതിർന്ന അംഗം തിച്ചൂർ കൃഷ്ണ പിഷാരോടി ( പറളി ) എന്നിവരെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
ജന: സെക്രട്ടറി വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. നമ്മുടെ സമുദായത്തിലെ മരണാനന്തര ക്രിയകളുടേയും മറ്റു ചടങ്ങുകളുടേയും മഹത്വത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കലയുടേയും കലാകാരന്മാരുടെയും നാടായ കോങ്ങാട് എല്ലാ കാര്യങ്ങളിലും മുൻനിരയിലുള്ള ശാഖയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടാതെ സമാജം,PE & WS , ഗസ്റ്റ് ഹൗസ് , സമാജം വെബ്സൈറ്റ് എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
ഒക്ടോബർ 2 ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ചും, ഡിസംബറിൽ നടത്തുന്ന യുവസംഗമമായ സർഗ്ഗോ ൽസവം 2022 നെ കുറിച്ചുമെല്ലാം അദ്ദേഹം വിശദീകരിച്ചു.
അവശതകൾ മൂലം വാർഷികത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ശ്രീ.പി.പി. ഗോപിനാഥ പിഷാരോടി മുണ്ടൂർ, സത്യഭാമ പിഷാരസ്യാർ പുഞ്ചപ്പാടം എന്നിവരെ കുറച്ച് ദിവസങ്ങൾക്കു മുമ്പ് അവരുടെ ഭവനങ്ങളിൽ പോയി ആദരിക്കുകയുണ്ടായി.
ആചാര്യ രത്നം ശ്രി.ഗോപാലപിഷാരോടിയെ ശാഖയുടെ വകയായി ആദരിച്ചു.
ശാഖാ രക്ഷാധികാരിയായിരുന്ന ശ്രീ കരുണാകര പിഷാരോടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ശ്രീ. അച്ചുതാനനന്ദൻ കല്ലുവഴി ബാബു, ഒറ്റപ്പാലം ഹരി എന്നീ തിമില കലാകാരന്മാരെയും കുണ്ടുവംപാടം ശ്രി. AP .മുരളീധരനേയും (കഴകം ) ആദരിച്ചു.
യുവ കലാ കാരന്മാരായി വളർന്നു വരുന്ന ആദിത്യൻ പിഷാരോടി, അരവിന്ദൻ ലക്കിടി എന്നിവരെ മൊ മെന്റൊ നല്കി അനുമോദിച്ചു.
അതിനു ശേഷം വാർഷികത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം ചെന്ന പിഷാരോടി തിച്ചൂർ കൃഷ്ണ പിഷാരോടിയേയും, പ്രായം ചെന്ന വനിതാ അംഗം സാവിത്രി പിഷാരസ്യാരേയും ഓണപ്പുടവ നൽകി ആദരിച്ചു.
സെക്രട്ടറി ഉഷ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹരിദാസൻ കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. പിന്നീട് SSLC, +2 , ഡിഗ്രി അവാർഡ് വിതരണവും വിദ്യാഭ്യാസ ധനസഹായ വിതരണവും ജന:സെക്രട്ടറി ഹരികൃഷ്ണൻ, വൈസ് പ്രസിഡണ്ട് സുരേന്ദ്ര പിഷാരോടി എന്നിവർ നിർവ്വഹിച്ചു. SSLC ക്ക് വൈഷ്ണവി വിജയ് പുഞ്ചപ്പാടം, +2 വിന് അഭിലാഷ് കാരാകുർശ്ശി, അശ്വതി മുണ്ടൂർ എന്നിവർ അർഹരായി. അരവിന്ദ് +2 , സൗമ്യ +2, അഞ്ജലി ടി.പി. ഡിഗ്രി എന്നിവർക്ക് വിദ്യാഭ്യാസ ധനസഹായം നൽകി.
കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ സുരേന്ദ്ര പിഷാരോടി കോങ്ങാട് ശാഖയുടെ പഴയ കാല പ്രവർത്തനത്തേയും പ്രവർത്തകരേയും സ്മരിച്ചു കൊണ്ട് ആശംസകളർപ്പിച്ചു.
അവാർഡ് വാങ്ങിയ കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു. പിഷാരോടിമാർ എല്ലാ മേഖലകളിലും മുൻപന്തിയിലാണെന്നും, അതുകൊണ്ട് തന്നെ പിഷാരോടി സമാജവും മുൻപന്തിയിൽ തന്നെയാണെന്ന് നമുക്കഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാമ്പി ശാഖാ പ്രതിനിധി ശ്രീ എ പി രാമകൃഷ്ണൻ കോങ്ങാട് ശാഖാ മന്ദിരത്തിന്റെ തുടക്കം മുതൽ ഓരോ കാര്യങ്ങൾക്കും ഒപ്പമുണ്ടെന്നും ശാഖയുടെ പ്രവർത്തനങ്ങളെല്ലാം ശ്ലാഖനീയ മാണെന്നും പറഞ്ഞു. പാലക്കാട് ശാഖാ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണ പിഷാരോടി, സെക്രട്ടറി ശ്രീ. മുകുന്ദൻ പിഷാരോടി, ആലത്തൂർ ശാഖാ പ്രതിനിധി ശ്രീ എം.പി.രാഘവൻ, മുതിർന്ന ശാഖാംഗം തിച്ചൂർ കൃഷ്ണ പിഷാരോടി, എം.പി.ഗോവിന്ദൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.
തുടർന്ന് ശാഖാ മന്ദിരം മാനേജർ ശ്രീ കെ.പി പ്രഭാകര പിഷാരോടി ശാഖാ മന്ദിര പ്രവർത്തനം വിവരിച്ചു. മൺമറഞ്ഞു പോയ പൂർവ്വികരുടെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ശാഖക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡണ്ട് ഉപസംഹാരത്തിൽ നാം മുൻകാല പ്രവർത്തകരെ ആദരപൂർവ്വം സ്മരിക്കണമെന്ന് അഭ്യർത്ഥിച്ചു.
ശേഷം രക്ഷാധികാരി ശ്രീ.കെ.പി.അച്ചുണ്ണി പിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും 2022-24 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി വരണാധികാരിയായി ശ്രി.സുരേന്ദ്രപിഷാരോടിയെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഭാരവാഹികളായി ഐകകണ്ഠേന താഴേ പറയുന്നവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരി :ശ്രി.കെ.പി.അച്ചുണ്ണി പിഷാരോടി,
ശ്രീ. കെ.പി.ഗോപാലപിഷാരോടി.
പ്രസിഡണ്ട് :ശ്രീ.കെ.പി.പ്രഭാകര പിഷാരോടി.
വൈസ് പ്രസിഡണ്ട്: ശ്രി.അച്ചുതാനന്ദൻ ചെറായ,
ശ്രീ.സുരേഷ് കുമാർ കാരാകുർശ്ശി.
സെക്രട്ടറി: ശ്രീമതി.ഗീത കെ.പി. മുണ്ടൂർ
ജോ: സെക്രട്ടറി മായ ബാബു മുണ്ടൂർ
ട്രഷറർ: ശ്രീ.കെ.പി.ചന്ദ്രശേഖരൻ മുണ്ടൂർ
സമാജ മന്ദിരം മാനേജർ: അനിൽ കൃഷ്ണൻ കോങ്ങാട്.
കൂടാതെ 12 അംഗ കമ്മിററി മെമ്പർ മാരെയും തിരഞ്ഞെടുത്തു. ഉച്ചഭക്ഷണവേളയിൽ വേദിയിൽ കെ.പി.അച്ചുണ്ണി പിഷാരോടിയുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് ഉണ്ടായിരുന്നു. പിന്നീട് കലാപരിപാടികൾ ആരംഭിച്ചു. ജിഷ്ണു മനോജിന്റെ ഭക്തി സാന്ദ്രമായ സോപാന സംഗീതം വളരെ ഗംഭീരമായിന്നു. ആദിത്യൻ പിഷാരോടി കഥകളി സംഗീതം ആലപിച്ചപ്പോൾ ജിഷ്ണു മനോജ് ഇടക്ക വായിച്ചു. എല്ലാം കൂടി കണ്ണിനും കാതിനും അത് ഇമ്പമായി അനുഭവപ്പെട്ടു. അമേയാ, ആര്യാ, നിത്യശ്രീ എന്നിവരുടെ ഡാൻസ് ഉന്നത നിലവാരം പുലർത്തി. വേദ, വരദ ,നിത്യശ്രീ, ശ്രീനന്ദ എന്നിവർ ആലപിച്ച ഗാനങ്ങളെല്ലാം വളരെ നന്നായിരുന്നു. കൂടാതെ അമേയ അവതരിപ്പിച്ച നാടൻപാട്ടും, എം.പി.ഹരിദാസൻ അവതരിപ്പിച്ച ഗാനവും ഉണ്ടായിരുന്നു.
വത്സൻ അവതരിപ്പിച്ച പുല്ലാങ്കുഴൽ വായനക്ക് ജയകുമാർ ഇടക്ക കൊട്ടി ഗംഭീരമാക്കി. തുടർന്ന് കലാ പരിപാടികളിൽ അവസാനത്തെ ഇനമായ തിരുവാതിരക്കളി അരങ്ങേറി. സുധ സുരേഷ് നയിച്ച തിരുവാതിരക്കളിയിൽ കൃഷ്ണ, രാധിക എം.പി, രാധിക പ്രമോദ്, ഗീത കെ.പി.ശ്രീദേവി, സംഗീത, സുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ പരിപാടികളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു. പങ്കെടുത്തവർക്കെല്ലാം സമ്മാനദാനവും ഉണ്ടായി.
ശേഷം നന്ദി പ്രകടനം, ദേശീയഗാനാലാപനം എന്നിവയോടു കൂടി 4 മണിക്ക് ആഘോഷം സമാപിച്ചു.