ചെന്നൈ ശാഖ 2022 സെപ്റ്റംബർ മാസ യോഗം

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈ ശാഖയുടെ യോഗം 2022 സെപ്റ്റംബർ 4 ഞായറാഴ്ച 3 PMനു ഷേണായി നഗറിലുള്ള ശ്രീ .എ. പി. നാരായണന്റെ വസതിയിൽ വച്ച് കൂടി. പ്രസിഡണ്ടിന്റെ അഭാവത്തിൽ സെക്രട്ടറി ശ്രീ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.

മാസ്റ്റർ ശ്രീറാമിന്റെ ഗണേശ സ്തുതിക്കുശേഷം അംഗങ്ങൾ ചേർന്നു നടത്തിയ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. യോഗത്തിനെത്തിയ എല്ലാവർക്കും ഗൃഹനാഥൻ സ്വാഗതമാശംസിച്ചു.

ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ ശാഖയുടെ ജോയിൻറ് സെക്രട്ടറി ശ്രീ. ബിജോയുടെയും മറ്റു സമുദായാംഗങ്ങളുടെയും ആത്മശാന്തിക്കായി ഒരു മിനിറ്റ് മൗനമാചരിച്ചു . ശ്രീ. ബിജോയ് ശാഖക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെ പല അംഗങ്ങളും അതീവ ദുഃഖത്തോടെ സ്മരിക്കുകയുണ്ടായി.

സമാജം പ്രവർത്തനങ്ങളിൽ അംഗങ്ങൾ കാണിക്കുന്ന താൽപര്യക്കുറവ് യോഗത്തിലെ പ്രധാന ചർച്ചാവിഷയമായി. യുവതലമുറയിൽപ്പെട്ട പലരും മീറ്റിങ്ങുകളിൽ വരാൻ മടി കാണിക്കുന്നതിനെക്കുറിച്ചും അവരെയെല്ലാം ഉൾപ്പെടുത്തി ശാഖയുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച നടന്നു. അധികം വൈകാതെ ഒരു പൊതുയോഗം വിളിച്ചു കൂട്ടുവാനും അതിൽ ശാഖയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനമായി.

ശാഖയുടെ സജീവ പ്രവർത്തകരായിരുന്ന പല അംഗങ്ങളും ഇപ്പോൾ പ്രായാധിക്യത്താൽ യോഗങ്ങൾക്ക് പങ്കെടുക്കാനാവാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞ് അവരെയെല്ലാം അവരുടെ വീടുകളിൽ പോയി കണ്ട് ആദരിക്കേണ്ടതാണെന്ന അഭിപ്രായത്തെ അംഗങ്ങൾ എല്ലാവരും പിന്താങ്ങി. അതിനായി എല്ലാവർക്കും സൗകര്യപ്രദമായ ദിവസങ്ങളും പൊതുയോഗത്തിന്റെ തീയതിയും സ്ഥലവും ഉടനെ അറിയിക്കാൻ ധാരണയായി.

ചെന്നൈയിൽ സന്ദർശനത്തിനെത്തിയ മഞ്ചേരി ശാഖാംഗം ശ്രീ. ഗോപിനാഥനും കുടുംബവും യോഗത്തിൽ പങ്കെടുത്തതും സമാജം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം തൻറെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതും യോഗത്തെ അവിസ്മരണീയമാക്കി.

തുടർന്ന് ട്രഷറർ ശ്രീ. അജിത് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു. ആതിഥേയർ നടത്തിയ ഹൃദ്യമായ ചായ സൽക്കാരത്തിന് ശേഷം ശ്രീ.ടി. പി .സുകുമാരന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. അംഗങ്ങൾ പരസ്പരം ഓണാശംസകൾ നേർന്നുകൊണ്ട് ആറുമണിയോടെ പിരിഞ്ഞു.

1+

One thought on “ചെന്നൈ ശാഖ 2022 സെപ്റ്റംബർ മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *