എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഈ വർഷം എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റി നേരിട്ട് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഡോ. നാരായണ പിഷാരോടി കൺവീനർ ആയി ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ.
- ജാതിമത ഭേദമന്യേ സാമ്പത്തികമായി അവശത അനുഭവിക്കുന്ന പത്തു പേർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ച് സൗജന്യ തിമിര ശസ്ത്രക്രിയ
- എല്ലാവർക്കും സൗജന്യ നേത്ര പരിശോധന
- 65 വയസ്സിനു മീതെ ഉള്ളവർക്ക് ആവശ്യമെങ്കിൽ സാമ്പത്തികാടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ വിതരണം ചെയ്യുന്നു.
നേത്ര പരിശോധനയും ബന്ധപ്പെട്ട സേവനങ്ങളും തൃശൂർ മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്നു.
കൂടാതെ..
- ജനറൽ മെഡിസിൻ
- കാർഡിയോളജി
- ഗൈനക്കോളജി
- ആയുർവ്വേദം
എന്നീ രംഗങ്ങളിലും പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്നു.
- സൗജന്യ മരുന്നു വിതരണം.
വില കൂടിയ ലെൻസുകൾ ഉപയോഗിച്ച് പത്ത് പേർക്ക് തിമിര ശസ്ത്രക്രിയകൾ അടക്കം ആകെ 2 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ ഓരോ ശാഖകളിലും ഡോക്ടർമാർ തിമിര ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ചെയ്യാതിരിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവരെ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ ശാഖാ ഭാരവാഹികൾ ശ്രമിക്കണമെന്നഭ്യർഥിക്കുന്നു. അതിനുള്ള യാത്രച്ചെലവ് ശാഖ വഹിക്കേണ്ടതാണ് എന്ന് മാത്രം.
ഈ മെഗാ ക്യാമ്പിലൂടെ ലഭിക്കുന്ന സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ക്യാമ്പ് വിജയിപ്പിക്കണമെന്നഭ്യർഥിക്കുന്നു.
എന്ന്
കെ. പി. ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി