മുംബൈ ശാഖയുടെ 425മത് ഭരണസമിതി യോഗം 28.08.2022നു 10.30 A.M.നു വീഡിയോ കോൺഫറൻസ് വഴി കൂടി.
വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രൻ അദ്ധ്യക്ഷനായ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു.
കഴിഞ്ഞ യോഗശേഷം അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
മുൻ യോഗ റിപ്പോർട്ട്, കണക്കവതരണം എന്നിവയും യോഗം അംഗീകരിച്ചു.
ശാഖയിൽ നിന്നുമുള്ള കേന്ദ്ര-ശാഖാ തല വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ എത്രയും പെട്ടെന്ന് അംഗങ്ങളിൽ നിന്നും ലഭ്യമാക്കുവാൻ ശ്രമിക്കണമെന്ന് ഏരിയ മെമ്പർമാരോട് സെക്രട്ടറി അഭ്യർത്ഥിച്ചു.
കഴിഞ്ഞ യോഗ തീരുമാന പ്രകാരം 2022ലെ വാർഷികാഘോഷങ്ങൾ നടത്തുവാനുള്ള ഓഡിറ്റോറിയം ഡിസംബർ 11ലേക്ക് ബുക്ക് ചെയ്തതായി സെക്രട്ടറി അറിയിച്ചു. കലാവിഭാഗം രൂപകൽപ്പന ചെയ്തു തന്ന പ്രോഗ്രാം എൻറോൾമെൻറ് ഗൂഗിൾ ഫോം യോഗം അംഗീകരിക്കുകയും അംഗങ്ങൾക്ക് സർക്കുലർ മുഖേന അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സർഗ്ഗോത്സവം 22ലേക്ക് ശാഖയിൽ നിന്നുമുള്ള പങ്കാളിത്തം അഭ്യർത്ഥിച്ചു കൊണ്ടുള്ള കാര്യവും ഗൂഗിൾ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കലാവിഭാഗം അറിയിച്ചു. ക്ഷണിച്ചവതരിപ്പിക്കാറുള്ള കലകൾ എപ്രകാരം വേണമെന്ന് പര്യാലോചിച്ച് അടുത്ത യോഗത്തിൽ അറിയിക്കുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
PET 2000 പഞ്ചവത്സര പെൻഷൻ പദ്ധതിയിലേക്ക് കഴിഞ്ഞ വർഷം ശാഖ മുഖേന സഹകരിച്ചവരിൽ 95% പേരും ഈ വർഷവും പദ്ധതിയിലേക്ക് വിഹിതം നൽകിയതായി ഖജാൻജി അറിയിച്ചു.
സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 11.30 നു സമാപിച്ചു