മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും കഥ പറയുന്ന ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന ചിത്രത്തിലൂടെ മറ്റൊരു പിഷാരോടി നായികയുടെ താരോദയം കൂടി.
സംഗീതസംവിധായകൻ വാൽവെച്ചഗോഷ്ടം കുന്നത്ത് പിഷാരം ജയൻ പിഷാരോടിയുടെയും സ്മിത പിഷാരോടിയുടെയും മകൾ ഹർഷിദ പിഷാരോടിയാണ് നായികയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
കോട്ടയം ഗിരിദീപം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഹർഷിദ.
എൽ കെ ജി യിൽ പഠിക്കുന്ന കാലത്തു തന്നെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ഹർഷിദയുടെ ഒരു വലിയ മോഹമായിരുന്നു മലയാള സിനിമയിൽ നായികയാകുക എന്നത്. നൊമ്പരക്കൂട് എന്ന ഈ സിനിമയിലൂടെ അത് സാഫല്യമായതിൽ ഏറെ സന്തോഷവതിയാണ് ഹർഷിദ. നവയുഗ് ചിൽഡ്രൻസ് തിയേറ്ററിലെ എട്ടു വർഷത്തെ അനുഭവ സമ്പത്തും ഹർഷിദക്കുണ്ട്.
2018 ൽ പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ മമ്മുട്ടി നായകനായ പരോൾ എന്ന ചിത്രത്തിലൂടെയാണ് ഹർഷിദ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
സ്മിത എഴുതി ജയൻ സംഗീതം നൽകിയ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ജയൻ പിഷാരോടി തന്നെയാണ് നിർവ്വഹിക്കുന്നത്.
ഹർഷിദക്ക് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ
Congratulations and all the very best to harshida..
Congratulations and all the best Harshita
Congratulations❤️💕🙏
Congrats to dear Jayan, Smith and Harshita on their debut performances in Malayalam movie. All the best for success in flying colours!
Wellwisher
SM Satheesan
Congratulations to Harshita and family. May Harshita scale greater heights 💐
K Jayakumar
& Syamala
Congratulations and all the best to Harshita