ബര്‍മിങാം കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിൽ റെക്കോർഡോടെ ഇന്ത്യക്ക് ആദ്യ സ്വർണം നേടിത്തന്ന ഇന്ത്യയുടെ അഭിമാനതാരം മീരാബായ് ചാനു തൻെറ കോച്ച് ശ്രീ എ പി ദത്തനൊപ്പം.
വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു സ്വര്‍ണം നേടിയത്. ആകെ 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.
പാലക്കാട് ശാഖ മെമ്പറായ സുപ്രസിദ്ധ ഭാരോദ്വഹന പരിശീലകൻ ശ്രീ എ പി ദത്തനായിരുന്നു മീരാബായ് ഒളിമ്പിക്സ് മെഡൽ നേടിയ സമയത്തും പരിശീലകൻ.
ദത്തൻ പരേതനായ ഭാഗവതാചാര്യൻ ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെയും, മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സതിയുടെയും മകനാണ്. ഭാര്യ സന്ധ്യ. മക്കൾ സൂരജ്, സാന്ദ്ര.
മീരാബായ് ചാനുവിനും ദത്തനും അഭിനന്ദനങ്ങൾ !
10+
Congratulations dear Dathan
Congratulations Meerabai Chanu and A. P. Dathan 🌹🙏