ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം 17/07/22 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് കൊരട്ടി ചിറങ്ങരയിലുള്ള ശ്രീമതി ഗീത പിഷാരസ്യ് രുടെ വസതി ആയ നാരായണീയത്തിൽ പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ ധീരജ് രാജിന്റെ ഈശ്വര പ്രാർത്ഥന, ഗൃഹ നാഥയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായത്തിലെയും മറ്റു സമുദായ അംഗങ്ങളുടെയും സ്മരണ യിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ശ്രീ രാജ്‌മോഹൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്രം മുൻകയ്യെടുത്തു തൃശൂർ ശാഖയുടെ നേതൃത്യത്തിൽ നടത്താനുദ്ദേശിക്കുന്ന യുവജനോത്സവത്തിന് എല്ലാ ഭാവുകങ്ങളും നേരുകയും ശാഖ അതിൽ പങ്കെടുക്കണം എന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തു. 24/07/22 ന് തൃശൂരിൽ ഇതിനോടനുബന്ധിച്ചു ഉള്ള യോഗത്തിൽ ശാഖ പ്രധി നിധികൾ പങ്കെടുക്കുവാനും തീരുമാനിച്ചു.
ചികിത്സ സഹായത്തിനു അപേക്ഷകർ ഇല്ലെങ്കിൽ ആ തുക വിദ്യാഭ്യാസ സഹായമായി നൽകുന്ന കാര്യം ഈ തുക നൽകുന്നവരുമായി ആലോചിക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ മധു വായിച്ചതു യോഗം പാസ്സാക്കി.
അടുത്ത മാസത്തെ യോഗം പൊതിയിൽ പിഷാരത്തു ശ്രീ ഗോപാലകൃഷ്ണന്റെ വസതിയിൽ 15/8/22 തിങ്കളാഴ്ച വൈകുന്നേരം 3.30 മണിക്ക് കൂടുവാൻ തീരുമാനിച്ചു. ശ്രീ സേതുമാധവന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.