വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 26-06-22ന് 3 PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു.
വൈസ് പ്രസിഡണ്ട് ശ്രീ. വി. പി. ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു. ദീപം കൊളുത്തി പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി എ .പി. ഗീത ഏവർക്കും സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിയ്ക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി.
ശാഖ നടത്തിയ തീർത്ഥ യാത്രയെപ്പറ്റി അദ്ധ്യക്ഷൻ വിശദീകരിച്ചു. തീർത്ഥാടനം സംഘടിപ്പിച്ച ശാഖയ്ക്കും യാത്ര ഓർഗനൈസ് ചെയ്ത ജോ. സെക്രട്ടറി ശ്രീ. എം.പി. ഉണ്ണികൃഷ്ണനും തീർത്ഥയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ധ്യക്ഷൻ നന്ദി രേഖപ്പെടുത്തി. മുരുഡേശ്വർ, മൂകാംബിക, ഉടുപ്പി ,ശൃംഗേരി, ധർമ്മസ്ഥല എന്നിവിടങ്ങളിലാണ് തീർത്ഥയാത്ര പോയത്.
ഓണാഘോഷത്തെ കുറിച്ചുള്ള ചർച്ച അംഗങ്ങൾ കുറവായതിനാൽ അടുത്ത മീറ്റിംഗിൽ മതിയെന്ന് തീരുമാനിച്ചു.
ചായ സൽക്കാരം ശേഷം ശാഖാ സെക്രട്ടറി ശ്രീ.എം.പി . സന്തോഷിന്റെ നന്ദി പ്രകടനത്തോടെ യോഗം അഞ്ചുമണിക്ക് സമാപിച്ചു.