കൊടകര ശാഖ 2022 ജൂൺ മാസ യോഗം

കൊടകര ശാഖയുടെ 2022 ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരം പിഷാരത്ത് ശ്രീ. രാമൻകുട്ടി പിഷാരോടിയുടെ വടമയിലുള്ള ഭവനത്തില്‍ വെച്ച് ചേര്‍ന്നു. ബേബി സാരംഗി രാമചന്ദ്രന്റെ ഭക്തി നിർഭരമായ പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖയിലെ അംഗമായിരുന്ന കുണ്ടൂർ പിഷാരത്ത് മനോഹരൻ, മറ്റ് നിര്യാതരായ പിഷാരോടി സമുദായ അംഗങ്ങൾ എന്നിവരുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ശ്രീ. രാമൻകുട്ടി പിഷാരോടി ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, ഇനിയും കൂട്ടായ്മയോടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കണമെന്നും ഏവരുടേയും പൂര്‍ണ്ണ സഹകരണം വേണമെന്നും, ഒത്തൊരുമിച്ച് മുന്നേറാമെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

മുൻകാല ശാഖ പ്രവർത്തകനും, വരിഷ്ഠ വയോധികനും, ഗൃഹനാഥനുമായ ശ്രീ രാമൻകുട്ടി പിഷാരോടിയെ ശാഖ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ശാഖയുടെ ഉപഹാരം കൈമാറി. ശാഖയുടെ ഈ സ്നേഹത്തിന് രാമൻകുട്ടി പിഷാരോടി നന്ദി പ്രകടിപ്പിച്ചു.

എഴുത്തുകാരനും ശാഖയിലെ മുതിർന്നവരിൽ ഒരാളുമായ മാങ്കുറ്റിപ്പാടം പിഷാരത്ത് ശ്രീ M P നാരായണ പിഷാരോടി എന്ന അനിയേട്ടന് ശാഖയുടെ അനുമോദനവും സ്നേഹോപഹാരവും സമ്മാനിച്ചു.

പിഷാരോടി സമാജം ഒറ്റക്ക് നിൽക്കാതെ മറ്റുള്ള സമരൂപികളായ അമ്പലവാസി സംഘടനകളുമായി ഒത്തു ചേർന്ന് ജനാധിപത്യത്തിൽ ഒരു നിർണായക ഘടകം ആകുന്നതിനു ശ്രമിക്കേണ്ടതാണെന്ന് അനിയേട്ടൻ ആദരവിനു നന്ദിയായുള്ള മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വോട്ട് ബാങ്ക് എന്ന രീതിയിൽ ചിന്തിക്കാതെ നല്ലത് ചെയ്തു കൂട്ടായ്മ വളർത്താനാണ് സമാജം ശ്രമിച്ചതെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

കായിക ലോകത്ത് മികച്ച പ്രകടനം കാഴ്ച വച്ച് അഭിമാനമാകുന്ന കുമാരി ഗോപിക നാരായണനുള്ള ഉപഹാരം പിതൃസഹോദരി ഉഷ ശ്രീധരന് കൈമാറി.

എഴുപതാം പിറന്നാൾ ആഘോഷിച്ച ഗൃഹനാഥന്റെ സഹോദരി കൂടിയായ ശ്രീമതി ചന്ദ്രിക രാമചന്ദ്രനും യോഗ ദിവസം വിവാഹ വാർഷികദിനമായ സെക്രട്ടറി രാമചന്ദ്രനും ഭാര്യ രേഖക്കും ഏവരും ഊഷ്മളമായ ആശംസകൾ നേർന്നു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

ബേബി സാരംഗി, ബേബി ശ്രീഭദ്ര വിനോദ് എന്നിവരുടെ ഡാൻസ്, ശ്രീമതി കല രാമചന്ദ്രന്റെ ഗാനം എന്നിവ സദസ്സിന് ആകർഷകമായി.

വിശദമായ ചർച്ചയിൽ എല്ലാവരും സക്രിയമായി പങ്കെടുത്തു, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലായി കണക്കുകളും മറ്റു രേഖകളും സൂക്ഷിക്കുന്ന കാലഘട്ടത്തിൽ കാലഹരണപ്പെട്ടതും വളരെയധികം പഴക്കമുള്ളതുമായ വിവിധ രേഖകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. മുൻകാല നേതൃത്വം വഹിച്ചവരും ഇക്കാര്യങ്ങളിൽ അവഗാഹം ഉള്ളവരുമായ ശ്രീ T V N പിഷാരോടി, ശ്രീ കെ പി രവീന്ദ്രൻ, ശ്രീ C B അശോക് കുമാർ, ശ്രീ കെ പി കൃഷ്ണകുമാർ, ശ്രീ കെ പി ശശി, എറണാകുളം ശാഖ മുൻ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ എന്നിവർ വിശദമായി സംസാരിച്ച്‌ അഭിപ്രായം അറിയിച്ചു. കേന്ദ്രത്തിന്റെ അറിവോടെ മിനുട്സ്, അടക്കമുള്ള മൂല്യ പ്രാധാന്യം ഉള്ള രേഖകളും ഏറ്റവും അവസാന 5 വർഷത്തെ വൗച്ചർ അടക്കമുള്ള രേഖകളും ഒഴിച്ച് മറ്റു കാലഹരണപ്പെട്ടവ ഒഴിവാക്കുന്നതിന് തീരുമാനിച്ചു.

കേന്ദ്ര നേതൃത്വത്തിൽ നടത്തി വരുന്ന ആക്‌സിഡന്റൽ ഗ്രൂപ്പ്‌ ഇൻഷുറൻസ് പുതുക്കുന്നതിനു ഏവരും സമ്മതിച്ചു. ആയതിലേക്കുള്ള വിഹിതം അടുത്ത മാസത്തെ യോഗത്തിനകം സെക്രട്ടറി/ട്രഷറർക്ക് ലഭ്യമാക്കുന്നതിന് അറിയിച്ചു.

പുതിയ ക്ഷേമ നിധി രണ്ട് ഡിവിഷനായി ആരംഭിച്ചു. അംഗങ്ങള്‍ സഹകരണം ഉറപ്പ് നൽകി.

2022 ജൂലൈ മാസത്തെ യോഗം 16-07-2022 ഞായറാഴ്ച 3 മണിക്ക് ചാലക്കുടി പിഷാരിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ C B അശോക് കുമാറിന്റെ ഭവനമായ വൈഷ്ണവത്തിൽ ചേരുന്നതിന് തീരുമാനിച്ചു

ജോ. സെക്രട്ടറി ശ്രീ സി .കെ . സുരേഷ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗാഥിത്വത്തിനും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു 5PM ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *