തിരുവനന്തപുരം ശാഖ 2022 ജൂൺ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ കുടുംബ സംഗമം 2022 ജൂൺ 12നു ശ്രീമതി അംബികയുടെ വസതിയിൽ നടന്നു. ശ്രീമതി സത്യഭാമയുടെ ഈശ്വരപ്രാർത്ഥനയോടെ  തുടങ്ങിയ യോഗത്തിലേക്ക് ശ്രീമതി അംബിക ഏവരേയും സ്വാഗതം ചെയ്തു.

സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

തുടർന്ന് 2022-2024 വരെ രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

Patron:               Sreedevi Pisharasiar
President:          J. C. Pisharody
Vice President: P. P. Muralidharan
Secretary:          M. Devadasan
Treasurer:         P. P. Anoop
Jt Secretary:     C. G. Raghunath

Committee Members:
1.  K. G. Radhakrishnan
2. Unnikrishnan. N
3. Satyabhama Devadas
4. Ambika Sethumadhavan 5 Sreekanth
6. Remadevi Pisharasiar
7. G. Rishikesh
8. Remadevi K G
9. Hema. N. S
10. M. N. Pisharody

തുളസിദളം, സമാജം തുടങ്ങിയ വരിസംഖ്യകൾ അടുത്തമാസം എല്ലാവരും കൊണ്ടുവരണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

തുടർന്ന് ശ്രീമതി ഹേമ, ശ്രീകാന്ത് എന്നിവരുടെ മനോഹരമായ ഗാനലാപനം, ശ്രീമതി സത്യഭാമയും അമ്മയും കൂടി നടത്തിയ നല്ലൊരു ഭജന എന്നിവ അവതരിപ്പിക്കപ്പെട്ടു.

അടുത്ത മാസത്തെ യോഗം ശ്രീ K G രാധാകൃഷ്ണന്റെ വസതിയിൽ ജൂലൈ 10നു നടത്തുവാൻ തീരുമാനിച്ച്, ശ്രീ ഉണ്ണികൃഷ്ണന്റെ കൃതജ്ഞതയോടെ കുടുംബ സംഗമം അവസാനിച്ചു.

2+

One thought on “തിരുവനന്തപുരം ശാഖ 2022 ജൂൺ മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *