ഇരിങ്ങാലക്കുട ശാഖ 2022 മെയ് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ മെയ് മാസത്തെ കുടുംബയോഗം 26-05-2022,  3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് ശ്രിമതി ചന്ദ്രിക ബാലകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ യോഗത്തിന് എത്തിയ ഏവരെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥന യോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ വാക്കുകളിൽ മരണാനന്തര ക്രിയകൾ സ്ത്രീകൾകും ആകാം എന്ന സമാജത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് പറഞ്ഞു. മുന്നോക്ക സമുദായങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നമ്മുടെ സമുദായത്തിനും ലഭിച്ചു തുടങ്ങിയ വിവരവും, പിഷാരോടി സമുദായത്തെ ഗസറ്റിൽ ഉൾപ്പെടുത്തിയ വിവരവും ജാതി സർട്ടിഫിക്കറ്റ് അംഗീകരിക്കപ്പെട്ടതും സന്തോഷകരമായ വാർത്തകളാണെന്നും അഭിപ്രായപ്പെട്ടു.

സ്കോളർഷിപ്പുകളും , പുരസ്ക്കാരങ്ങളും നേടിയ പ്രതിഭകൾക്ക് ആശംസകളും, അഭിനന്ദനങ്ങളും അറിയിച്ചു. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ വരുന്ന മാസം നടത്തുവാൻ പോകുന്ന ശാഖയുടെ വാർഷികം നല്ല രീതിയാൽ നടത്തുവാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ തയ്യാറാക്കിയ വരവ്, ചിലവു കണക്കുകളും യോഗം അംഗീകരിച്ചു.

ശാഖയുടെ വാർഷികം ജൂൺ 26 ന്(ഞായറാഴ്ച) വിപുലമായ രീതിയിൽ നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. അതിന്റെ ഒരുക്കങ്ങൾക്കായി വൈ. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ലേഡീസ് വിങ്ങ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

ഇരിങ്ങാലക്കുടയിൽ ഉള്ള ALPHA PAIN & PALIATIVE CARE യൂണിറ്റിലെക്കു മരുന്നുകളും മറ്റും വാങ്ങുന്നതിനായി 7500/= രൂപ ധനസഹായം നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു.

ക്ഷേമനിധി നടത്തി

29-05-2022 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്ന കേന്ദ്ര AGM ൽ ശാഖയിൽ നിന്നും ക്രൂടുതൽ മെംബർമാർ പങ്കെടുത്താൽ നന്നായിരിക്കുമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ശ്രീ M. G. മോഹനൻ പിഷാരോടി യോഗത്തിൽ എത്തിയ എല്ലാവർക്കും യോഗം നടത്തുവാൻ വേണ്ട സൗകര്യം ഒരുക്കി തന്ന മായാ സുന്ദരേശ്വരൻ കുടുംബത്തിനും നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30 PM ന് അവസാനിച്ചു.

സെക്രട്ടറി

ഇരിങ്ങാലക്കുട ശാഖ

2+

Leave a Reply

Your email address will not be published. Required fields are marked *