ചൊവ്വര ശാഖയുടെ 46മത് വാർഷികം ചൊവ്വര വ്യാപാരഭവനിൽ 08/05/22 ഞായറാഴ്ച 2.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവരുടെയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ശ്രീ മധു സമാജം ജനറൽ സെക്രട്ടറി ശ്രീ K. P. ഹരികൃഷ്ണൻ, ശാഖ ഭാരവാഹികൾ, ശാഖാഗങ്ങൾ എന്നിവരെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ശാഖാ രക്ഷാധികാരിയും ശാഖയുടെ എല്ലാമെല്ലാമായ ശ്രീ C. K. ദാമോദര പിഷാരടിയുടെ അഭാവത്തിലുള്ള ആദ്യത്തെ വാർഷികമായിരുന്നു ഇത്. യാത്ര ചെയ്യാൻ പറ്റാത്തതിനാൽ അദ്ദേഹത്തിന് എത്തി ചേരാൻ സാധിച്ചില്ല.
അദ്ധ്യക്ഷ പ്രസംഗത്തിൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെയും പ്രത്യേകിച്ച് ശാഖ നൽകിയ മറ്റു വിദ്യാഭ്യാസ ,ചികിത്സാ സഹായങ്ങളെ പറ്റിയും പ്രതിപാദിച്ചു. അതിന് ശേഷം കേന്ദ്ര ജന. സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ നിലവിളക്കു കൊളുത്തി യോഗം ഉത്ഘാടനം ചെയ്തു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിൽ ചൊവ്വര ശാഖയുടെ പ്രവർത്തനങ്ങളെ പറ്റിയും കേന്ദ്രത്തിന്റെ ഭാവി പരിപാടികളെ കുറിച്ചും സംസാരിച്ചു.
തുടർന്ന് ശാഖയിൽ 70 വയസ്സ് കഴിഞ്ഞ ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീ മോഹന പിഷാരടി( എടനാട്), ശ്രീ കൃഷ്ണ പിഷാരടി( പെരുവാരം) എന്നിവർക്ക് സമാജം ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ ഉപഹാരം കൊടുത്തു കൊണ്ട് ആദരിച്ചു.
ശാഖയുടെ കണക്കും റിപ്പോർട്ടും സെക്രട്ടറിയും ഖജാൻജിയും അവതരിപ്പിച്ചു. ശ്രീ രവി തന്റെ ആശംസ പ്രസംഗത്തിൽ ശ്രീ ദാമോദരപിഷാരടിയുടെ അഭാവത്തെ പ്രത്യേകം പരാമർശിച്ചു. കൂടാതെ ശ്രീ വിജയൻ, ജിഷ്ണു പിഷാരടി എന്നിവർ ആശംസ പ്രസംഗം നടത്തി.
പിന്നീട് നടന്ന കലാവിരുന്നിൽ കുമാരി രുദ്രയുടെ മനോഹരമായ നൃത്തമായിരുന്നു പ്രധാനമായുണ്ടായിരുന്നത്. കൂടാതെ ശ്രീ കൃഷ്ണകുമാർ, ദിവാകര പിഷാരടി, നിഖിൽ, കുമാരി പൂജ വിജയൻ, ശ്രീമതി ജ്യോത്സ്ന രവി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീ സേതുമാധവന്റെ നന്ദി പ്രകടനത്തോടെ വാർഷികയോഗം സമാപിച്ചു.
https://samajamphotogallery.blogspot.com/2022/05/46.html
ചൊവ്വര ശാഖയുടെ 46ആം വാർഷികം ഉദാത്തമായ രീതിയിൽ നടത്താൻ സാധിച്ചതിൽ ശാഖാ ഭാരവാഹികളെയും പങ്കെടുത്ത അംഗങ്ങളെയും അഭിനന്ദിക്കുന്നു.